
തൃപ്പൂണിത്തുറ: അഭയത്തിന്റെ സ്ഥാപക പ്രസിഡന്റും ഗണിത ശാസ്ത്ര പണ്ഡിതനും മഹാരാജാസ് മുൻ അദ്ധ്യാപകനുമായ പ്രൊഫ. വൈരേലിൽ കരുണാകര മേനോന്റെ 28-ാം അനുസ്മരണ സമ്മേളനം ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ട് എം.ഡി ഡോ. എ.ഗിരിധർ ഉദ്ഘാടനം ചെയ്തു. കെ.എം.എസ്.എസ് പ്രസിഡന്റ് കൃഷ്ണകല അദ്ധ്യക്ഷയായി. അഭയം സെക്രട്ടറി കെ.കെ.രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് എം.ബാലകൃഷ്ണൻ, ജീന മഹേഷ്, അനിത്കുമാർ, നിമിഷ മനോജ് എന്നിവർ സംസാരിച്ചു. തുടർന്ന് സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഡയബറ്റിക് റെറ്റിനോപതി സ്ക്രീനിംഗും സൗജന്യ നേത്ര പരിശോധനാക്യാമ്പും സംഘടിപ്പിച്ചു. അർഹരായ രോഗികൾക്ക് സൗജന്യ കണ്ണടയും തിമിര ശസ്ത്രക്രിയയും ചെയ്തു നൽകുമെന്ന് അഭയം സെക്രട്ടറി കെ.കെ.രാമചന്ദ്രൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |