SignIn
Kerala Kaumudi Online
Saturday, 24 October 2026 3.55 AM IST

അ​വ​സാ​നി​​​ക്കാ​തെ,​ ​ മു​ദ്ര​പ്പ​ത്ര​ ​ദു​രി​​​തം!

vendor

കൊ​ച്ചി​:​ ​നൂ​റു​ ​രൂ​പ​യു​ടെ​ ​മു​ദ്ര​പ്പ​ത്ര​ത്തി​നാ​യി​ ​ര​ണ്ട് ​ദി​വ​സ​ത്തെ​ ​മെ​ന​ക്കേ​ടും​ ​യാ​ത്രാ​ച്ചെ​ല​വും.​ ​ഗ​തി​കെ​ട്ട് ​ആ​യി​രം​ ​രൂ​പ​യു​ടെ​ ​മു​ദ്ര​പ്പ​ത്രം​ ​വാ​ങ്ങു​ക​യാ​ണ് ​ആ​വ​ശ്യ​ക്കാ​ർ.​ ​ചെ​റി​യ​ ​തു​ക​യു​ടെ​ ​മു​ദ്ര​പ്പ​ത്ര​വും​ ​ഇ​-​സ്റ്റാ​മ്പി​ലാ​ക്കി​യ​തോ​ടെ​ ​ആ​വ​ശ്യ​ക്കാ​ർ​ ​അ​നു​ഭ​വി​ക്കു​ന്ന​ ​ദു​രി​തം​ ​ചി​ല്ല​യ​റ​ല്ല. വെ​ണ്ട​ർ​മാ​രു​ടെ​ ​ഓ​ഫീ​സു​ക​ൾ​ക്ക് ​മു​ന്നി​ൽ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​ക്യൂ​ ​തു​ട​ങ്ങും.​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​കാ​ൻ​ ​ഒ​രു​ ​ദി​വ​സം,​​​ ​ഇ​-​സ്റ്റാ​മ്പിം​ഗ് ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​അ​ടു​ത്ത​ ​ദി​വ​സം.​ ​ഇ​താ​ണ​വ​സ്ഥ.
ഇ​-​സ്റ്റാ​മ്പി​ലൂ​ടെ​ ​ചെ​റി​യ​ ​മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ​ ​ല​ഭി​ക്കു​ക​ ​എ​ളു​പ്പ​മ​ല്ലെ​ങ്കി​ലും​ ​മി​ക്ക​വാ​റും​ ​വെ​ണ്ട​ർ​മാ​രു​ടെ​ ​പ​ക്ക​ൽ​ 1000​ ​രൂ​പാ​ ​പ​ത്ര​ങ്ങ​ൾ​ ​സു​ല​ഭ​മാ​ണ്.​ ​ട്ര​ഷ​റി​ക​ളി​ലും​ ​ആ​വ​ശ്യ​ത്തി​ലേ​റെ​ ​സ്റ്റോ​ക്കു​ണ്ടെ​ന്ന് ​അ​റി​യു​ന്നു.​ ​ഇ​-​സ്റ്റാ​മ്പ് ​പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ​ ​സ​ർ​ക്കാ​രി​നാ​ണ് ​ഈ​ ​ക​ച്ച​വ​ട​ത്തി​ൽ​ ​ലാ​ഭം.​ ​വെ​റു​തേ​യി​രി​ക്കു​ന്ന​ ​ആ​യി​രം​ ​രൂ​പാ​ ​പ​ത്ര​ങ്ങ​ൾ​ ​വി​റ്റ​ഴി​യു​ന്ന​തി​ലൂ​ടെ​ ​കോ​ടി​ക​ൾ​ ​ഖ​ജ​നാ​വി​ലെ​ത്തും.​ ​ഇ​ടു​ക്കി​യി​ലും​ ​മ​റ്റും​ ​വെ​ണ്ട​ർ​മാ​രു​ടെ​ ​പ​ക്ക​ൽ​ ​ചെ​റി​യ​ ​തു​ക​യ്ക്കു​ള്ള​ ​പ​ഴ​യ​ ​മു​ദ്ര​പ്പ​ത്ര​ങ്ങ​ളും​ ​ല​ഭ്യ​മാ​ണ്.
വെ​ണ്ട​ർ​മാ​രി​ൽ​ ​ഭൂ​രി​പ​ക്ഷ​വും​ ​പ്രാ​യ​മു​ള്ള​വ​രാ​ണ്.​ ​ഓ​ൺ​ലൈ​ൻ​ ​ഏ​ർ​പ്പാ​ടു​ക​ൾ​ ​പ​രി​ചി​ത​വു​മ​ല്ല,​ ​പ്രി​യ​പ്പെ​ട്ട​തു​മ​ല്ല.​ ​നെ​റ്റ് ​വ​ർ​ക്ക് ​പ്ര​ശ്‌​ന​ങ്ങ​ളും​ ​ഒ.​ടി.​പി.​ ​കൈ​കാ​ര്യം​ ​ചെ​യ്യ​ലു​മൊ​ക്കെ​ ​ഇ​വ​രു​ടെ​ ​ത​ല​വേ​ദ​ന​ക​ളാ​ണ്.​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​യു​ള​ള​ ​മു​ദ്ര​പ്പ​ത്ര​ങ്ങ​ളാ​ണ് ​വെ​ണ്ട​ർ​മാ​ർ​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത്.​ ​ ആ​യി​രം​ ​രൂ​പ​വ​രെ​ 4​ ​ശ​ത​മാ​ന​വും​ ​ഒ​രു​ ​ല​ക്ഷം​ ​വ​രെ​ 2​ ​ശ​ത​മാ​ന​വു​മാ​ണ് ​ക​മ്മി​ഷ​ൻ.​ ​ആ​ധാ​രാ​വ​ശ്യ​ത്തി​നു​ള്ള​ ​വ​ലി​യ​ ​തു​ക​യ്ക്കു​ള​ള​ത് ​ആ​ധാ​ര​മെ​ഴു​ത്തു​കാ​ർ​ക്കും​ ​വ​ക്കീ​ല​ന്മാ​ർ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​ഇ​-​സ്റ്റാ​മ്പാ​യി​ ​നേ​രി​ട്ട് ​വാ​ങ്ങാം.

കിട്ടാത്ത മുദ്രപത്രത്തിന് നീളുന്ന കാത്തിരിപ്പ്

ആ​വ​ശ്യ​ക്കാ​രും​ ​അ​വ​ർ​ ​ആ​ദ്യം​ ​സ​മീ​പി​ക്കു​ന്ന​ ​ആ​ധാ​ര​മെ​ഴു​ത്തു​കാ​രും​ ​വെ​ണ്ട​ർ​മാ​രും​ ​അ​നു​ഭ​വി​ക്കു​ന്ന​ ​ക​ഷ്ട​പ്പാ​ട് ​പ​റ​ഞ്ഞാ​ൽ​ ​തീ​രി​ല്ല.​ ​നേ​ര​ത്തേ​ ​വെ​ണ്ട​ർ​മാ​രി​ൽ​ ​നി​ന്ന് ​സ്വ​ന്തം​ ​പേ​രി​ൽ​ ​മു​ദ്ര​പ്പ​ത്ര​ങ്ങ​ൾ​ ​വാ​ങ്ങി​ ​സൂ​ക്ഷി​ക്കാ​മാ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​മു​ദ്ര​പ്പ​ത്രം​ ​എ​ന്ത് ​ആ​വ​ശ്യ​ത്തി​നാ​ണെ​ന്ന് ​രേ​ഖ​പ്പെ​ടു​ത്തു​ക​യും​ ​അ​ത​നു​സ​രി​ച്ചു​ള്ള​ ​കോ​ഡി​ൽ​ ​വെ​ണ്ട​ർ​ക്ക് ​അ​പ്പ്‌​ലോ​ഡ് ​ചെ​യ്യു​ക​യും​ ​വേ​ണം.​ ​ഒ​ന്നാം​ ​ക​ക്ഷി​യു​ടെ​യും​ ​ര​ണ്ടാം​ ​ക​ക്ഷി​യു​ടെ​യും​ ​പേ​ര്,​ ​മേ​ൽ​വി​ലാ​സം,​ ​ഫോ​ൺ​ ​ന​മ്പ​ർ​ ​എ​ന്നി​വ​ ​ന​ൽ​കി​ ​ഒ.​ടി.​പി​ക്കാ​യി​ ​കാ​ത്തു​ ​നി​ൽ​ക്ക​ണം.​ ​

50,100, 200, 500 രൂപയുടെ മുദ്രപത്രങ്ങളാണ് ഇ-സ്റ്റാമ്പിലേക്ക് മാറി സ്റ്റാമ്പ് വെണ്ടർമാർ വഴി മാത്രമാക്കിയത്.

വാടക കരാർ, പണയ കരാർ, വസ്തുവിൽപ്പന കരാർ, ലൈസൻസ് കരാറുകൾ, സത്യവാങ്മൂലം, ജനനമരണ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയ്ക്കാണ് ഉപയോഗം.

പ്ര​ശ്‌​നം​ ​ഇ​ന്റ​ർ​നെ​റ്റ് ​ത​ക​രാ​റു​ക​ളും​ ​സ്പീ​ഡ് ​കു​റ​വും​ ​വെ​ബ് ​സൈ​റ്റ് ​ഡൗ​ണാ​ക​ലു​മാ​ണ്.​ ​ഇ​വ​ ​പ​രി​ഹ​രി​ച്ചാ​ൽ​ ​ആ​വ​ശ്യ​ക്കാ​രു​ടെ​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​തീ​രും.​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​സ​ർ​ക്കാ​രി​ന് ​ക​ത്ത് ​ന​ൽ​കി​യി​ട്ടു​ണ്ട്.
കെ.​ശ്രീ​നി​വാ​സ​ൻ,
ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ്,
കേ​ര​ള​ ​സ്റ്റാ​മ്പ് ​വെ​ണ്ടേ​ഴ്‌​സ് ​
അ​സോ​സി​യേ​ഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MUDRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL