
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ പ്രൊഫസർ ഡോ. ശശി ഗോപാലന് ഇൻഡസ്ട്രി-അക്കാഡമിക കൺസൾട്ടൻസി പ്രോജക്ട് ഗ്രാൻഡ് ലഭിച്ചു. സ്വിറ്റ്‌സർലൻഡ് കെ.ഐ.ആർ.ഇ.എ.പി പ്രൈവറ്റ് ലിമിറ്റഡും കൊച്ചി സർവകലാശാലാ ഗണിത ശാസ്ത്രവിഭാഗവും ഒപ്പുവച്ച ഉടമ്പടിയുടെ അടിസ്ഥാനത്തിൽ രണ്ടു പോസ്റ്റു ഡോക്ടറൽ ഫെല്ലോകളെ ഗൈഡുചെയ്യാനുള്ള 14.5 ലക്ഷം രൂപയുടെ പ്രൊജക്ട് ഗ്രാൻഡാണ് ലഭിച്ചത്. കാർഷിക മേഖലയുടെ നൂതന വികസനത്തിന് ഉതകുന്ന ഒപ്റ്റിമൈസ്ഡ് പ്രൈസിംഗ് അൽഗോരിതവും ഒപ്റ്റിമൈസ്ഡ് ഫോർകാസ്റ്റിംഗ് അൽഗോരിതവും വികസിപ്പിക്കാനുള്ള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പും കൺസൾട്ടൻസി തുകയും അടങ്ങുന്നതാണ് ഗ്രാൻഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |