SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

മെട്രോയുടെ ഇ- ബസിൽ ആദ്യദിനം 1855 യാത്രക്കാർ

metroconnect

കൊച്ചി: മെട്രോയുടെ ഇലക്ട്രിക് ബസ് സർവീസിന് ആദ്യ ദിവസം മികച്ച പ്രതികരണം. വ്യാഴാഴ്ച തുടക്കം കുറിച്ച ആലുവ- എയർപോർട്ട്, കളമശേരി- മെഡിക്കൽ കോളേജ്, കളമശേരി- കുസാറ്റ് റൂട്ടുകളിൽ 1,855 പേരാണ് ആദ്യ ദിനം യാത്ര ചെയ്തത്. എയർ പോർട്ട് റൂട്ടിൽ 1,345 പേരും കളമശേരി റൂട്ടിൽ 510 പേരും ഇലക്ട്രിക് ബസ് ഉപയോഗിച്ചു. 1,18,180 രൂപ കളക്ഷനും ലഭിച്ചു. എയർപോർട്ട് റൂട്ടിൽ നാലു ബസുകളും കളമശേരി റൂട്ടിൽ രണ്ട് ബസുകളുമാണ് സർവീസ് നടത്തിയത്.

ഹൈക്കോർട്ട്- എം.ജി റോഡ് സർക്കുലർ, കടവന്ത്ര- കെ.പി വള്ളോൻ റോഡ് സർക്കുലർ, കാക്കനാട് വാട്ടർമെട്രോ-ഇൻഫോപാർക്ക്, കിൻഫ്ര പാർക്ക്, കളക്ട്രേറ്റ് എന്നീ റൂട്ടുകളിൽ ഉടനെ സർവീസുകൾ ആരംഭിക്കും.

ആലുവ- എയർപോർട്ട് റൂട്ടിൽ 80 രൂപയും മറ്റു റൂട്ടുകളിൽ അഞ്ച് കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് എ.സി ബസിലെ യാത്രാ നിരക്ക്. കൊച്ചി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈൽ-ലാസ്റ്റ് മൈൽ കണക്ടിവിറ്റി വർദ്ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 കോടിയോളം മുടക്കി 15 ഇലക്ട്രിക് ബസുകൾ വാങ്ങി കൊച്ചി മെട്രോ സർവീസ് നടത്തുന്നത്.

33 സീറ്റുകളാണ് ബസിലുള്ളത്. മൊബെൽ ഫോൺ ചാർജ് ചെയ്യാൻ യു.എസ്.ബി പോർട്ടുൾപ്പെടെ ലഭ്യമാണ്. മുട്ടം, കലൂർ, വൈറ്റില, ആലുവ എന്നിവടങ്ങളിലാണ് ബസിന്റെ ചാർജിംഗ് സ്റ്റേഷനുകൾ.

 സർവീസുകൾ

എയർപോർട്ട് റൂട്ടിൽ രാവിലെ 6.45 മുതൽ രാത്രി 11 വരെ തിരക്കുള്ള സമയങ്ങളിൽ 20 മിനിറ്റ് ഇടവിട്ടും അല്ലാത്തപ്പോൾ 30 മിനിറ്റും ഇടവിട്ട് സർവീസുകൾ ഉണ്ടാകും.
 കളമശേരി-മെഡിക്കൽ കോളേജ് റൂട്ടിൽ 30 മിനിറ്റ് ഇടവിട്ട് സർവീസുണ്ടാകും. രാവിലെ 8.30 മുതൽ വൈകിട്ട് 7.30 വരെയാണ് സർവീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KOCHIMETROELECTRICBUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL