SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

ഇന്ത്യ ട്രാവൽ മാർട്ടിന് തുടക്കം

tour

കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പുകളും വിദേശരാജ്യങ്ങളും പങ്കെടുക്കുന്ന ഇന്ത്യ ഇന്റർനാഷൽ ട്രാവൽമാർട്ട് (ഐ.ഐ.ടി.എം) കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. 19ന് സമാപിക്കുന്ന മേളയിൽ നൂറിലധികം പവലിയനുകളുണ്ട്. 15 സംസ്ഥാന ടൂറിസം ബോർഡുകൾ, അഞ്ച് വിദേശരാജ്യങ്ങൾ, ട്രാവൽ ട്രേഡ് സംഘടനകൾ എന്നിവയും തീർത്ഥാടനം, സാഹസികത, പൈതൃകസ്ഥലങ്ങൾ, ബീച്ചുകൾ, വന്യജീവി കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ തുടങ്ങിയവയുടെ സ്റ്റാളുകളുമുണ്ട്. സുസ്ഥിര ടൂറിസം, പരിസ്ഥിതി സൗഹൃദനം പ്രോത്സാഹിപ്പിക്കൽ, വെൽനസ് യാത്ര എന്നിവയും ആയിരത്തിലധികം അവധിക്കാല പാക്കേജുകളും മേളയിലുണ്ട്. ഐ.ഐ.ടി.എം ഡയറക്ടർ രോഹിത് ഹംഗൽ, യു.സി. റിയാസ്, മറിയാമ്മ ജോസ്, കെ. രാജ്കുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TRAVEL MART
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL