
ആലുവ: പഠന-ഗവേഷണ മേഖലയിലെ നവീകരണങ്ങൾക്കായി ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഫിസിക്കൽ എഡ്യുക്കേഷനും സൈക്കോളജിയിലുമുള്ള ഇന്റർഡിസിപ്ലിനറി റിസർച്ച് സെന്റർ എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.ടി. അരവിന്ദ കുമാർ ഉദ്‌ഘാടനം ചെയ്തു. മാനേജർ കെ.പി. ഔസേപ്പ് അദ്ധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോക്ടർ ബിനു ജോർജ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പ്രൊഫ. ഡോ. മിനി ആലീസ്, ഡോ. വിദ്യ രവീന്ദ്രൻ, ഡോ. അനിൽ തോമസ് കോശി, ഡോ. സോണി ജോൺ, പ്രോഗ്രാം ഡോ. എം. ബിന്ദു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |