SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

മാമ്പിള്ളി ഗ്രീൻ ഫീൽ‌ഡ്: പുതു മാർഗരേഖ !

george-alunkal

കൊച്ചി: വലിപ്പച്ചെറുപ്പമൊന്നുമില്ലാതെ ഒരേ ഉയരത്തിലും അകലത്തിലും സ്ഥാപിച്ച കൊടിമരങ്ങൾ. സി.പി.എം, സി.പി.ഐ, ബി.ജെ.പി, കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പതാകകൾ പാറിപ്പറക്കുന്നത് അലോസരമല്ല, ഇവിടെ അലങ്കാരമാണ്.

രാഷ്ട്രീയപാർട്ടികളുടെ കൊടിതോരണങ്ങൾ പൊതുശല്യമാകാതെ അച്ചടക്കത്തോടെ എങ്ങനെ വിന്യസിക്കാമെന്നതിനൊരു മാതൃകയാണ് തൃക്കാക്കര നഗരസഭയിലെ മാമ്പിള്ളി ഗ്രീൻഫീൽ‌ഡ്.

ഫ്ലക്സ് ബോ‌ർഡുകൾക്കും പരിധി നിശ്ചയിച്ചിട്ടുണ്ട്. കൊടിയും ബോർഡുമെല്ലാം പെരുമാറ്രചട്ടം പാലിച്ചേ സ്ഥാപിക്കാവൂവെന്നാണ് ഗ്രീൻഫീൽഡ് മാനേജിംഗ് കമ്മിറ്റിയുടെ നിർദ്ദേശം. പാർട്ടിക്കാർ അക്ഷരം പ്രതി പാലിക്കുന്നുമുണ്ട്.

 മാലിന്യം നീക്കി വിനോദകേന്ദ്രമാക്കി

പൈപ്പ് ലൈൻ റോഡിൽ മാമ്പിള്ളിപ്പറമ്പ് ഭാഗത്ത് പതിറ്റാണ്ടുകളായി മാലിന്യം കൂട്ടിയിട്ടിരുന്ന ഭാഗം വൃത്തിയാക്കി നാട്ടുകാർ നിർമ്മിച്ച വിശ്രമ- വിനോദ- കായിക കേന്ദ്രമാണ് മാമ്പിള്ളി ഗ്രീൻ ഫീൽഡ്. 500മീറ്ററോളം നീളവും 50 അടിയോളം വീതിയുമുള്ള പാർക്കിൽ ഒരു ബാഡ്മിന്റൺ ടറഫും ക്രിക്കറ്റ് നെറ്റ്സും വിശാലമായ പുൽത്തകിടിയും ആൽത്തറയുമുണ്ട്. വിവിധ വർണങ്ങളാൽ അലങ്കരിച്ച ഇരുമ്പ് വേലിയും മയിൽ, ജിറാഫ് എന്നിവയുടെ ചിത്രങ്ങൾ ആലേഖനം ആൽമരവും പാർക്കിന്റെ മുഖ്യ ആകർഷണീയതയാണ്.

 തിരക്കോട് തിരക്ക്

വൈകിട്ട് 3.30ന് സ്കൂൾ വിദ്യാർത്ഥികൾ എത്തുന്നതോടെ ടറഫ് സജീവമാകും. വൈകുന്നേരമാകുമ്പോഴേക്കും യുവാക്കളുടെ സംഘമെത്തും. അതോടെ കൊച്ചുകുട്ടികൾ കളംവിട്ടൊഴിയും. പടിഞ്ഞാറൻ ചക്രവാളത്തിൽ അന്തിമാനം ചുവക്കുന്നതോടെ കാരണവന്മാരുടെ വരവായി. ആൽമര ചുവട്ടിൽ ഒത്തുകൂടി കളിതമാശകൾ പറഞ്ഞ് സമയം കൊല്ലുകയാണ് അവരുടെരീതി. കാരംസും ചെസുമൊക്കെ കളിക്കാൻ അറിയുന്നവർക്ക് അവസരവുമുണ്ട്. വീട്ടിൽ അത്താഴത്തിനുള്ളതൊക്കെ ഒരുക്കിക്കഴിഞ്ഞാൽ അമ്മമാരും പെൺകുട്ടികളുമൊക്കെ എത്തും. പാർക്കിന് എതിർവശത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന റെസ്റ്റോറന്റും ജൂസ് സ്റ്റാളുമൊക്കെയുണ്ട്. സമീപത്തെ രണ്ടുമൂന്ന് പ്രൊഫഷണൽ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ കൂടി എത്തുന്നതോടെ മാമ്പിള്ളിപ്പറമ്പിന്റെ സായാഹ്നങ്ങൾ ഉത്സവലഹരിയിൽ ആറാടും. മദ്യം, മയക്കുമരുന്ന് പുകയില ഉൽപ്പന്നങ്ങൾക്ക് പാർക്കിനുള്ളിൽ പ്രവേശനമില്ല. പാർക്കിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിൽ വിരോധമില്ല, പക്ഷേ മാലിന്യങ്ങളൊന്നും അവിടെ ഉപേക്ഷിക്കാൻ പാടില്ല. പൊതുപ്രവർത്തകനും കൂടിയായ അഡ്വ.ജോർജ് ആലുങ്കലാണ് മാമ്പിള്ളിപ്പറമ്പ് ഗ്രീൻഫീൽഡിന്റെ ഉപജ്ഞാതാവ്.

വർദ്ധിച്ചുവരുന്ന മദ്യം മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് യുവജനങ്ങളെ പിന്തിരിപ്പിച്ച് ഒഴിവുസമയങ്ങളിൽ വ്യായാമത്തിലും കളികളിലും ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പാർക്ക് സജ്ജീകരിച്ചിരിക്കുന്നത്

അഡ്വ. ജോർജ് ആലുങ്കൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL