SignIn
Kerala Kaumudi Online
Thursday, 22 October 2026 8.10 PM IST

സി.​പി.​ഐ​ ​ആ​ലു​വ​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​യിൽ പൊ​ട്ടി​ത്തെ​റി​;​ ​സെ​ക്ര​ട്ട​റി​ ​പാ​ർ​ട്ടി​ ​വി​ട്ടു

aslaf

ആ​ലു​വ​:​ ​സി.​പി.​ഐ​ ​ആ​ലു​വ​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​ഗ്രൂ​പ്പ് ​പോ​ര് ​ശ​ക്ത​മാ​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി​യും​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗ​വു​മാ​യ​ ​അ​സ്ള​ഫ് ​പാ​റേ​ക്കാ​ട​ൻ​ ​പാ​ർ​ട്ടി​ ​വി​ട്ടു.​ ​ക​ഴി​ഞ്ഞ​ ​സ​മ്മേ​ള​ന​ ​കാ​ല​ത്ത് ​ആ​രം​ഭി​ച്ച​ ​ഗ്രൂ​പ്പ് ​പോ​രി​ന്റെ​ ​തു​ട​ർ​ച്ച​യാ​യാ​ണ് ​രാ​ജി.​ ​സം​സ്ഥാ​ന​ ​-​ ​ജി​ല്ലാ​ ​നേ​തൃ​ത്വ​വു​മാ​യി​ ​വി​യോ​ജി​പ്പു​ള്ള​വ​രാ​യി​രു​ന്നു​ ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി​ ​ഉ​ൾ​പ്പെ​ടെ​ ​ഭൂ​രി​പ​ക്ഷ​വും​ ​എ​ന്ന​തി​നാ​ൽ​ ​ക​മ്മി​റ്റി​ക്ക് ​സ്വ​ത​ന്ത്ര​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കാ​നാ​യി​രു​ന്നി​ല്ല.​ ​മു​തി​ർ​ന്ന​ ​നേ​താ​വ് ​പി.​ ​ന​വ​കു​മാ​ര​നെ​തി​രാ​യ​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ ​സം​സ്ഥാ​ന​ ​ക​ൺ​ട്രോ​ൾ​ ​ക​മ്മി​ഷ​ൻ​ ​റ​ദ്ദാ​ക്കി​യി​ട്ടും​ ​തി​രി​ച്ചെ​ടു​ത്തി​ല്ലെ​ന്ന​ത് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ചാ​ണ് ​അ​സ്ള​ഫ് ​പാ​ർ​ട്ടി​ ​വി​ട്ട​ത്.
അ​ഭി​ഭാ​ഷ​ക​നാ​യി​ ​എ​ൻ​റോ​ൾ​ ​ചെ​യ്ത​തി​നാ​ൽ​ ​ആ​റ് ​മാ​സം​ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​ന​ത്ത് ​നി​ന്ന് ​അ​സ്ള​ഫ് ​പാ​റേ​ക്കാ​ട​ൻ​ ​അ​വ​ധി​യെ​ടു​ത്തി​രു​ന്നു.​ ​തു​ട​ർ​ന്ന് ​അ​സ്ള​ഫ് ​അ​നു​കൂ​ലി​യാ​യ​ ​എ.​കെ.​ ​പ്രേ​മാ​ന​ന്ദ​ൻ​ ​ആ​ക്ടിം​ഗ് ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.​ ​എ.​ഐ.​എ​സ്.​എ​ഫ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ്,​ ​സെ​ക്ര​ട്ട​റി,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗം​ ​എ​ന്നീ​ ​നി​ല​ക​ളി​ലും​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

അ​നി​ഷ്ട​മു​ള്ള​വ​രെ​ ​വെ​ട്ടി​ ​നി​ര​ത്തു​ന്നു

ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അ​നി​ഷ്ട​ക്കാ​രെ​ ​വെ​ട്ടി​ ​നി​ര​ത്തു​ക​യാ​ണ്.​ ​ജി​ല്ല​യി​ലെ​ ​മു​തി​ർ​ന്ന​ ​നേ​താ​വ് ​പി.​ ​ന​വ​കു​മാ​ര​നെ​ ​ത​രം​ ​താ​ഴ്‌​ത്തി​യ​ ​ന​ട​പ​ടി​ ​പാ​ർ​ട്ടി​ ​ക​ൺ​ട്രോ​ൾ​ ​ക​മ്മി​ഷ​ൻ​ ​റ​ദ്ദാ​ക്കി​യി​ട്ടും​ ​ജി​ല്ലാ​ ​നേ​തൃ​ത്വം​ ​അം​ഗീ​ക​രി​ക്കു​ന്നി​ല്ല.​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​ക്കു​ ​വ​രെ​ ​കേ​ര​ള​ത്തി​ലേ​ക്ക് ​വ​രാ​ൻ​ ​സം​സ്ഥാ​ന​ ​എ​ക്സി​ക്യു​ട്ടീ​വി​ന്റെ​ ​അ​നു​മ​തി​ ​വേ​ണം.​ ​ഐ.​ജി​ ​ഓ​ഫീ​സ് ​മാ​ർ​ച്ചി​ൽ​ ​ആ​ക്ര​മ​ണം​ ​ഉ​ണ്ടാ​യ​ത് ​പാ​ർ​ട്ടി​യു​ടെ​ ​ഗൂ​ഢാ​ലോ​ച​ന​യു​ടെ​ ​ഭാ​ഗ​മാ​യാ​ണ്.​ ​മാ​ർ​ച്ച് ​അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​വ​ർ​ ​പി​ന്നീ​ട് ​പ​രാ​തി​ക്കാ​രാ​യി.​ ​ഗ്രൂ​പ്പ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ഫ​ല​മാ​യാ​ണ് ​മൂ​വാ​റ്റു​പു​ഴ​യി​ൽ​ ​എ​ൽ​ദോ​ ​എ​ബ്ര​ഹാം​ ​പ​രാ​ജ​യ​പ്പെ​ട്ട​ത്.​ ​ഈ​ ​വ​ർ​ഷം​ ​ജി​ല്ല​യി​ൽ​ 4000​ൽ​ ​അ​ധി​കം​ ​മെ​മ്പ​ർ​ഷി​പ്പ് ​കു​റ​വു​ണ്ടാ​യി.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​മ​ണ്ഡ​ല​ത്തി​ൽ​ 400​ ​മെ​മ്പ​ർ​ഷി​പ്പു​ക​ളാ​ണ് ​കു​റ​ഞ്ഞ​ത്.
അ​സ്ള​ഫ് ​പാ​റേ​ക്കാ​ടൻ


വാസ്തവ വിരുദ്ധം

മു​ൻ​ ​ആ​ലു​വ​ ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി​ ​അ​സ്ള​ഫ് ​പാ​റേ​ക്കാ​ട​ന്റേ​ത് ​അ​ടി​സ്ഥാ​ന​ ​ര​ഹി​ത​മാ​യ​ ​പ്ര​ച​ര​ണ​ങ്ങ​ളാ​ണ്.​ ​പാ​ർ​ട്ടി​ ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ത്തെ​ ​തു​ട​ർ​ന്ന് ​അ​ന്വേ​ഷ​ണ​ ​ക​മ്മീ​ഷ​ൻ​ ​അ​സ്ല​ഫ് ​പാ​റേ​ക്കാ​ട​ൻ​ ​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ന​ട​പ​ടി​ക്ക് ​വി​ധേ​യ​നാ​യ​ ​ഘ​ട്ട​ത്തി​ലാ​ണ് ​പാ​ർ​ട്ടി​യെ​ ​അ​വ​ഹേ​ളി​ക്കു​ന്ന​ ​രാ​ജി​ ​പ്ര​സ്താ​വ​ന.​ ​ദീ​ർ​ഘ​കാ​ല​മാ​യി​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​അ​സ്ല​ഫ് ​പാ​റേ​ക്കാ​ട​ൻ​ ​ഇ​ല്ല.​ ​നി​ല​വി​ൽ​ ​ആ​ലു​വ​ ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി​ ​പ്രേ​മാ​ന​ന്ദ​ൻ​ ​ആ​ണ്.​ ​വ്യാ​ജ​ ​ലെ​റ്റ​ർ​പാ​ഡ് ​ഉ​ണ്ടാ​ക്കി​ ​സെ​ക്ര​ട്ട​റി​ ​എ​ന്ന​ ​രൂ​പ​ത്തി​ൽ​ ​രാ​ജി​ക്ക​ത്ത് ​പ്ര​ച​രി​പ്പി​ച്ച​ത് ​നി​യ​മ​വി​രു​ദ്ധ​വു​മാ​ണ്.​ ​ഇ​തി​നെ​തി​രെ​ ​നി​യ​മ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കും

കെ.​എം.​ ​ദി​ന​ക​രൻ
ജി​ല്ലാ​ ​സെ​ക്ര​ട്ട​റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL