
കൊച്ചി: കേരള പബ്ലിക് സർവീസ് കമ്മിഷന്റെ (പി.എസ്.സി) ജില്ലാ ഓഫീസ് ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി ഒന്നിന് രാവിലെ 9.30ന് എറണാകുളം ടൗൺഹാളിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജു അദ്ധ്യക്ഷനാകും.
മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, പി.എസ്.സി സെക്രട്ടറി സാജു ജോർജ്, മേഖലാ ഓഫീസർ ജോസ് ഫ്രാൻസിസ്, കമ്മിഷൻ അംഗങ്ങളായ ഡോ. സ്റ്റാനി തോമസ്, അഡ്വ. സി.ബി. സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |