
□ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല
കോഴിക്കോട്: വിവിധ വകുപ്പുകളിൽ എൽ.ഡി ക്ളർക്ക് തസ്തികയിലേക്കുള്ള പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒരു വർഷം കഴിയുമ്പോഴും നിയമനത്തിൽ മെല്ലേപ്പോക്ക്. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ നിയമനം നൂറിൽ താഴെയാണ്. ഇടുക്കിയിൽ 85, വയനാട്ടിൽ 66, കാസർകോട്- 76 പേർക്ക് വീതമാണ് നിയമന ശുപാർശ ലഭിച്ചത്. ഏറ്റവും കൂടുതൽ (204) ശുപാർശ ലഭിച്ചത് തൃശൂർ ജില്ലയിലാണ്.
2025 ആഗസ്റ്റ് ഒന്നിന് നിലവിൽ വന്ന റാങ്ക് ലിസ്റ്റുകളിൽ 14 ജില്ലകളിലായി 20,589 പേരാണുള്ളത്. ഇതിൽ 1,832 പേർക്ക് മാത്രമാണ് നിയമന ശുപാർശ ലഭിച്ചത്. ഇതിൽ 508 എണ്ണവും നോൺ ജോയിനിംഗ് ഡ്യൂട്ടി (എൻ.ജെ.ഡി) ഒഴിവിലാണ്. നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിച്ചില്ലെങ്കിലുണ്ടാകുന്ന ഒഴിവാണിത്. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്തതാണ് പ്രശ്നം. ഇങ്ങനെ പോയാൽ, രണ്ട് വർഷം കഴിഞ്ഞാലും 6,000 പേർക്കു പോലും ജോലി ലഭിക്കില്ല. മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 12,673 പേർക്ക് നിയമന ശുപാർശ ലഭിച്ചിരുന്നു.
കൂടുതൽ പേർ
തിരുവനന്തപുരത്ത്
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളിൽ കൂടുതലും തിരുവനന്തപുരത്താണ്. ഇവിടെ 172 പേർക്കാണ് നിയമന ശുപാർശ ലഭിച്ചത്. മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് ഇവിടെ 1,347 പേരെ നിയമിച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളും എസ്.ഐ.ആർ ഡ്യൂട്ടിയും പുതിയ സർക്കാർ വന്നപ്പോഴുള്ള ഭരണപരമായ മാറ്റങ്ങളുമാക്കെ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിനെ ബാധിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സ്ഥിതിയിൽ മാറ്റമില്ല. വകുപ്പുകളിൽ കൃത്യമായ പ്രൊമോഷൻ നടക്കുന്നില്ല. പുതിയ തസ്തിക സൃഷ്ടിക്കുന്നുമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |