
കൊച്ചി: സംസ്ഥാന ആസൂത്രണബോർഡ് ചീഫ് തസ്തികയിലെ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഇതിനെതിരായ ഹർജി തടസമല്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം. ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ പി.എസ്.സി സമയം തേടിയിരുന്നു.
കേസിന്റെ പുരോഗതി കോടതി ആരാഞ്ഞപ്പോൾ, ഹർജി നിലവിലുള്ളതിനാൽ അന്വേഷണം തത്കാലം നടക്കുന്നില്ലെന്ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ മറുപടി നൽകി. തുടർന്നാണ് ഹർജി പരിഗണനയിലുണ്ടെങ്കിലും അന്വേഷണം തടഞ്ഞിട്ടില്ലെന്ന് കോടതി വാക്കാൽ വ്യക്തമാക്കിയത്. പി.എസ്.സി ചെയർമാനും അംഗങ്ങൾക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |