
കൊച്ചി: ഭാരതമാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് വിഭാഗം ''പ്രിഡക്റ്റീവ് അനലിറ്റിക്സ് ആൻഡ് റിസർച്ച് റൈറ്റിംഗ് ഇൻ ലാറ്റെക് എന്ന വിഷയത്തിൽ ത്രിദിന ദേശീയ ശില്പശാല നടത്തി. പ്രൊഫ. പി. മുരുകേശൻ നേതൃത്വം നൽകി. സിൻഡിക്കേറ്റ് അംഗം അഡ്വ. പി. ബി. സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. ആർ.മുരുകൻ ലാറ്റെക് ഗവേഷണ രചന പരിശീലിപ്പിച്ചു. പൊതുസമ്മേളനത്തിൽ കോളേജ് അക്കാഡമിക് ഡയറക്ടർ ഡോ. കെ. എം.ജോൺസൺ അദ്ധ്യക്ഷനായിരുന്നു. വകുപ്പ് മേധാവി ഡോ. ജോൺ ടി. എബ്രഹാം, ടി.പി.നീത , ഗ്രീറ്റി ഡൊമിനിക് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |