SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

രാജ്യ പുരസ്കാരത്തിന്റെ തിളക്കത്തിൽ സുഹൃത്തുകൾ

guides

പെരുമ്പാവൂർ: സൗഹൃദത്തിന്റെ പാതയിൽ മാത്രമല്ല, നേട്ടങ്ങളിലും ഒരുമിച്ച് നടക്കുകയാണ് അനാമികയും ശരണ്യയും. കൂവപ്പടി കൊരുമ്പശ്ശേരി ഗണപതിവിലാസം ഹൈസ്‌കൂളിലെ പത്താം ക്ലാസ്വിദ്യാർത്ഥികളായ ഇരുവരെയും തേടി അവസാനമെത്തിയിരിക്കുന്നത് ഗവർണറുടെ അംഗീകാരമായ രാജ്യപുരസ്‌കാരമാണ്. ഇരുവർക്കും ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ 2024 വർഷത്തെ പുരസ്കാരമാണ് തേടിയെത്തിയത്.

ഇടവൂർ എസ്.എൻ.ഡി.പി യു.പി. സ്‌കൂളിൽ രണ്ടാം ക്ലാസിൽ ഒരേ ബെഞ്ചിലിരുന്നു പഠിച്ചകാലം മുതൽ തുടങ്ങിയതാണ് സൗഹൃദം.
ഒരേ നാട്ടുകാർ, ഗണപതിവിലാസം ഹൈസ്‌കൂളിലെ പത്താം തരത്തിൽ എത്തിയപ്പോഴും ഒരേ ക്ലാസിലെ ഒരേ ബെഞ്ചിൽ. സ്‌കൂളിലേയ്ക്ക് വരുന്നതും പോകുന്നതും ഒരുമിച്ച്, വീട്ടിലെത്തിയാൽ ഒത്തു ചേർന്നുള്ള പഠനം, ആഴ്ച്ചയിൽ നൃത്തപഠനവും ഒരുമിച്ച്, സാഹിത്യവിഷയങ്ങളിൽ കഥാരചനയിൽ, കവിതാ രചനയിൽ സമാനമായ അഭിരുചി, സംഗീതപഠനം, ഒരുമിച്ചുള്ള യാത്രകൾ, സ്‌കൂൾ യുവജനോത്സവ മത്സരങ്ങളിൽ സബ് ജില്ലയിലും ജില്ലാ തലത്തിലും വിജയത്തിളക്കം അങ്ങനെ ഇരുവരുടെയും കൂട്ടുകെട്ടിന് സമാനതകളേറെയാണ്. കൊരുമ്പശ്ശേരി മുണ്ടയ്ക്കാട് വീട്ടിൽ പ്രവീൺകുമാറിന്റെയും കലാമണ്ഡലം അമ്പിളിയുടെയും മകളാണ് അനാമിക. അഭിനവ് സഹോദരൻ. നെടുമ്പുറത്ത് വീട്ടിൽ രാജേഷ് പിള്ളയുടെയും കൂവപ്പടി ഗ്രാമപ്പഞ്ചായത്തംഗം സന്ധ്യ രാജേഷിന്റെയും മകളാണ് ശരണ്യ. ഗോപികയാണ് സഹോദരി.

 നിരവധി നേട്ടങ്ങൾ

സ്‌കൗട്ടിംഗിലെ പ്രവേശ്, പ്രഥമ സോപാൻ, ദ്വിതീയ സോപാൻ, തൃതീയ സോപാൻ ബാഡ്ജുകൾ കരസ്ഥമാക്കിയ ശേഷമാണ് സംസ്ഥാന ഗവർണറുടെ അംഗീകാരപത്രമായ രാജ്യപുരസ്‌കാരം ഇരുവരെയും തേടിയെത്തിയത്. വിദ്യാഭ്യാസ ജില്ലയുടെ വിവിധയിടങ്ങളിലായി നടന്ന 20 ഇനങ്ങളിൽ ഓറൽ ടെസ്റ്റ്, ഇന്റർവ്യൂ, എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ എന്നിവയിലൂടെയുള്ള തിരഞ്ഞെടുപ്പിലും ജയിച്ചു കയറി.

പുരസ്‌കാര ജേതാക്കളെ കൂവപ്പടി സമന്വയ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ അനുമോദിച്ചു.

സംസ്ഥാനതല രാജ്യപുരസ്‌കാർ സ്കൂളിന് അഭിമാന നേട്ടമാണ്

ഷേർലിദേവി വലിയമംഗലത്ത്

ഗൈഡ്‌സ് പരിശീലക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL