
കൊച്ചി: ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിനു വഴിതെളിച്ച കൊച്ചി മെട്രോയുടെ വികസനത്തിന് ഊന്നൽ നൽകി സംസ്ഥാന ബഡ്ജറ്റ്. രണ്ടാം ഘട്ടത്തിന് 289 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി.
ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻ വെസ്റ്റ്മെന്റ് ബാങ്കിന്റെ വായ്പയായുള്ള 1957 കോടിരൂപയ്‌ക്കൊപ്പമാണ് സർക്കാരിന്റെ പ്രഖ്യാപനം. രണ്ടാം ഘട്ടമായ കാക്കാനാട് റീച്ചിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഷപൂർ പല്ലോൻജി ഗ്രൂപ്പിന്റെ ഭാഗമായുള്ള അഫ്കോൺസ് ഇൻഫ്രാ സ്ട്രക്ചർ ലിമിറ്റഡിനാണ് നിർമ്മാണ കരാർ. നിർമ്മാണത്തിന്റെ ഭാഗമായുള്ള ഇടറോഡുകളുടെ വീതി കൂട്ടലിനും ടാറിംഗിനുമുൾപ്പെടെ ഫണ്ടില്ലാതെ കെ.എം.ആർ.എൽ അധികൃതർ ബുദ്ധിമുട്ടുന്നതിനിടെയാണ് 289 കോടി രൂപ വകയിരുത്തിയിരിക്കുന്നത്.
ഇവ പുരോഗമിക്കുന്നു
1. ആകെയുള്ള 456 തൂണുകളുടെ ജോലികളാണ് നടക്കുന്നത്.
2. അഞ്ചു സ്റ്റേഷനുകളുടേതായി 45 ലേറെ പൈലിംഗ് ജോലികളും ട്രാക്കിന്റെ 25ലേറെ പൈലിംഗ് ജോലികളും ഇതിനോടകം പൂർത്തിയായി.
4. പ്രധാന പാതയിലെ റോഡ് വീതികൂട്ടൽ നടപടികളും അന്തിമ ഘട്ടത്തിലാണ്.
മൂന്നാം ഘട്ട ഡി.പി.ആർ വേഗത്തിൽ
രണ്ടാം ഘട്ടത്തിന്റെ നിർമ്മാണത്തിനൊപ്പം മൂന്നാം ഘട്ടത്തിനു ഡി.പി.ആർ തയ്യാറാക്കുന്നതിനുള്ള ടെൻഡറും കെ.എം.ആർ.എൽ ക്ഷണിച്ചിട്ടുണ്ട്. റൂട്ട്, ഏറ്റെടുക്കേണ്ട സ്ഥലം, പദ്ധതി ചെലവ്, എത്രനാൾ കൊണ്ട് പൂർത്തീകരിക്കാനാകും, ആളുകളെ ഒഴിപ്പിക്കേണ്ടി വരുമോ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പടെയുള്ള പദ്ധതി രേഖയാണ് സമർപ്പിക്കേണ്ടത്.
2018ൽ മൂന്നാം ഘട്ടം വിഭാവനം ചെയ്യുമ്പോൾ ആലുവ മുതൽ അങ്കമാലി വരെ നേരിട്ട് മെട്രോ പാതയും ആ പാതയ്ക്കിടയിൽ വിമാനത്താവളത്തിലേക്ക് വ്യതിചലിക്കുന്ന മറ്റൊരു പാതയുമായിരുന്നു. എന്നാൽ, കരിയാട് ജംഗ്ഷനിൽനിന്ന് വിമാനത്താവളം വഴി അങ്കമാലിയിലേക്ക് എന്ന തരത്തിലാണ് ഇപ്പോൾ പരിഗണന. 2024ന്റെ തുടക്കത്തിലാണ് റൂട്ട് പരിഷ്‌കരിക്കാമെന്ന് തീരുമാനിച്ചത്.
രണ്ടാം ഘട്ട നിർമ്മാണ കരാർ സ്വന്തമാക്കിയ തുക-- 1141.32 കോടി
നിർമ്മാണം പൂർത്തിയാക്കേണ്ട സമയം-- 600 ദിവസങ്ങൾ
നിർമ്മിക്കേണ്ടത്-- 11.2 കി.മീ നീളമുള്ള ആകാശപാതയും
സ്റ്റേഷനുകളും
രണ്ടാം ഘട്ടം- 11 സ്റ്റേഷനുകൾ
വിവിധ സ്റ്റേഷനുകളിലെ പ്രവേശന കെട്ടിടങ്ങളുടെ കരാർ പ്രത്യേകം നൽകും.
പൂർണതോതിൽ നിർമ്മാണം ഒക്ടോബറോടെയെന്ന് പ്രതീക്ഷ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |