
കൊച്ചി: ആർ.എസ്.പി മുൻ സംസ്ഥാന സെക്രട്ടറിയും മന്ത്രിയുമായിരുന്ന തൊഴിലാളി നേതാവ് ആർ.എസ് ഉണ്ണിയുടെ ജന്മശതാബ്ദി അനുസ്മരണം നാളെ എറണാകുളത്ത് സംഘടിപ്പിക്കും. കച്ചേരിപ്പടിയിലെ ആർ.എസ്.പി ഓഫീസിൽ നാളെ രാവിലെ 10ന് യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ. അസീസ് ഉദ്ഘാടനം ചെയ്യും. ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കും. യു.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ടി.സി. വിജയൻ അനുസ്മരണ പ്രഭാഷണം നടത്തും.
ഇരവിപുരത്തുനിന്ന് അഞ്ചുതവണ നിയമസഭയിലേയ്‌ക്ക് ജയിച്ച അദ്ദേഹം ഡപ്യൂട്ടി സ്‌പീക്കർ, തദ്ദേശ മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സഹകരണ സ്ഥാപനമായ കോമോസ് ബസ് സർവീസ് ആരംഭിച്ചത് അദ്ദേഹമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |