
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 14 ജില്ലാ ആസ്ഥാനത്തേക്കും മാർച്ചും ധർണയും നടത്താൻ കേരള പ്രദേശ് ആശാവർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി ) തീരുമാനിച്ചു. അവകാശ പ്രഖ്യാപന കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖർ ഉദ്ഘാടന ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണവേണി ജി. ശർമ്മ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ്, ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി, സൈബ താജുദ്ദീൻ, ശ്രീകുമാരി ആർ. ചന്ദ്രൻ, സിന്ധു, നുസ്രത്ത്, സഫിയ, ജയശ്രീ, ശാന്തമ്മ അനിൽകുമാർ, പദ്മ, ഷീജ റഷീദ്, ബിനി അനിൽ, ജോസ് ഫ്രാങ്ക്ളിൻ, മേരി ദേവസിക്കുട്ടി, ഷീബ എൽദോസ്, പ്രസന്ന, രേഖ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |