
കൊച്ചി: ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ (എ.എച്ച്.എം.എ) എറണാകുളം ജില്ലാ കമ്മിറ്റി യോഗം ചേർന്നു. ആയുർവേദത്തിന് പ്രത്യേക സിലബസുണ്ടാക്കി ബി.എ.എം.എസ്, എം.ഡി, പി.എച്ച്ഡി കോഴ്സുകൾ സർക്കാർ തന്നെ നടത്തുമ്പോൾ നാട്ടുവൈദ്യപരമ്പര്യ വൈദ്യ ചികിത്സാ സമ്പ്രദായങ്ങൾ സംരക്ഷിക്കുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള ഉത്തരവിറക്കിയതിന്റെ യുക്തിരാഹിത്യവും ഉദ്ദേശവൈകല്യവും യോഗം ചർച്ച ചെയ്തു. ആയുർവേദ മേഖലയെ നശിപ്പിക്കാനുള്ള നീക്കമാണെന്നും ആയുർവേദത്തിന്റെ പേരിൽ ആർക്കും എന്തും ചെയ്യാവുന്ന ലൈസൻസാണ് സർക്കാർ കൊടുക്കാൻ പദ്ധതിയിടുന്നതെന്നും യോഗത്തിൽ സംസ്ഥാന സെക്രട്ടറി ഡോ.രമാ ബേബി കൃഷ്ണൻ പറഞ്ഞു. ഡോ.വിജയൻ നങ്ങേലിൽ, ഡോ. സജീശൻ, ഡോ. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |