
കാക്കനാട് : ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരെ പൊതുസമൂഹത്തിന് മുന്നിൽ അവഹേളിച്ച എളമരം കരീമിന്റെ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. ജെ.പി.എച്ച്.എൻ ആൻഡ് എസ്.യു വിന്റെ ആഭിമുഖ്യത്തിൽ എറണാകുളം നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ ഓഫീസിലേക്ക് പ്രകടനം നടത്തി. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ. എം.ബഷീർ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി.മിനിമോൾ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സിറ്റി മേഖലാ സെക്രട്ടറി ബിജു കലവൂർ, ജില്ലാ സെക്രട്ടറി ദീപ, ജില്ലാ ഭാരവാഹികളായ സിന്ധു, ജിഷ, ജഗദി, ശ്രുതി, ബിന്ദുകുമാരി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |