
കൊച്ചി: മത്സ്യക്കുഞ്ഞുങ്ങൾക്ക് അഡ്വാൻസ് തുക വാങ്ങിയ ശേഷം ഉപഭോക്താവിനെ കബളിപ്പിച്ച ഫിഷ് ഹാച്ചറി സ്ഥാപനത്തിന് 16,000 രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി.
കിഴക്കമ്പലം സ്വദേശി എം.വി.ജോയ്, തൃശ്ശൂർ ജില്ലയിലെ പട്ടിക്കാട് പ്രവർത്തിക്കുന്ന മേക്കര ഫിഷ് ഹാച്ചറിക്കെതിരേ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരന്റെ മീൻകുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനുവേണ്ടിയാണ് എതിർകക്ഷിയെ സമീപിച്ചത്. ആയിരം രൂപ അഡ്വാൻസായി നൽകി. പരാതിക്കാരൻ തൊഴിലാളികളെ നിറുത്തി കുളം വൃത്തിയാക്കി. എന്നാൽ എതിർകക്ഷി മത്സ്യകുഞ്ഞുങ്ങളെ എത്തിച്ചില്ലെന്നായിരുന്നു പരാതി. നഷ്ടപരിഹാരത്തുക 45 ദിലസത്തിനകം കൈമാറണമെന്ന് ഡി.ബി. ബിനു പ്രസിഡന്റും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |