SignIn
Kerala Kaumudi Online
Friday, 23 October 2026 2.38 AM IST

ടെക് എക്‌സ്പോയിൽ താരമായി 'താര'

expo

കൊച്ചി: എന്ത് ചോദിച്ചാലും മറുപടി തരുന്ന താരയായിരുന്നു എറണാകുളം ഗവ. ഗേൾസ് സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബ് (എ.ടി.എൽ) സംഘടിപ്പിച്ച ടെക് എക്‌സ്‌പോയിലെ മിന്നും താരം. അസൈമെന്റുകളും തടിയിൽ വാക്കുകൾ എഴുതുന്ന റോബോട്ടിക് ആമും എക്സ്പോയിൽ കൈയടി നേടി. സെമി ഹ്യുമനോയ്ഡ് റോബോട്ടാണ് താര. ചോദിക്കുന്ന കാര്യങ്ങൾക്ക് താര നിമിഷനേരം കൊണ്ട് മറുപടി പറയും.

സ്കൂളുകളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ പ്രോജക്ടുകൾ എന്നിവ എക്‌സ്പോയിലുണ്ടായിരുന്നു. ഐ ഹബ് റോബോട്ടിക്സ് എന്ന സ്ഥാപനമാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. എക്‌സ്‌പോ ഇടപ്പള്ളി നോർത്ത് എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർത്ഥിയും എ.ഐ വിദഗ്ദ്ധനുമായ റോൾ ജോൺ അജു ഉദ്ഘാടനം ചെയ്തു.

കാർ പാർക്കിംഗും സോളാർ സ്ട്രീറ്റ് ലൈറ്റും

നഗരത്തിലെ കാർ പാർക്കിംഗ് പ്രശ്നങ്ങൾ പരിഹരിക്കാൻ കുട്ടി ചിന്തകളിൽ ഉദിച്ചൊരു ആശയമാണ് ഓട്ടോമാറ്റിക് കാർ പാർക്കിംഗ്. മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച് കാർ പാർക്കിംഗ് സൗകര്യം എവിടെയുണ്ടെന്ന് കണ്ടെത്താം. അവിടെ എത്തിക്കഴിഞ്ഞാൽ വാഹനം സെൻസർ ചെയ്യും. ശേഷം ഒഴിവുള്ള സ്ലോട്ട് സ്ക്രീനിൽ കാണാം. ഇവിടെ പാ‌ർക്ക് ചെയ്യാം. ആപ്ലിക്കേഷനിൽ മുൻകൂട്ടിയും സ്ലോട്ട് മനസിലാക്കാം.

സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അർച്ചന വി. നായർ, ക്യാറ്റ്‌ലിൻ,ആർദ്ര എന്നിവരാണ് മോഡലിന് പിന്നിൽ.

രാത്രികാലങ്ങളിൽ കാറുകൾ കടന്നുപോകുമ്പോൾ വെളിച്ചം അറിയുന്നതിന് സോളാർ പവർ ഉപയോഗിച്ച് പ്രവർത്തിക്കാവുന്ന ലൈറ്റുകളാണ് ഫറ ഫാത്തിമ ഫിയാസ് ഒരുക്കിയിരിക്കുന്നത്. വൈദ്യുതി ലാഭിച്ച് ഇത്തരം പദ്ധതികൾ ഒരുക്കാമെന്നതാണ് ഫറയുടെ ആശയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL