SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

'നിയമന നിരോധനം പിൻവലിക്കണം'

tu-sadath

ആലുവ: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാർട്ടിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ കെ.എ. ഉണ്ണി, രഞ്ജിത്ത് മാത്യു, ഷക്കില ബീവി, ഷിബിശങ്കർ, ജോബി ജോസഫ്, സിബിൾ പി. ജോസഫ്, ബിനു കുര്യാക്കോസ്, പി.വി. വിവേക്, പി.എ. ഹവ്വാബി, ബേസിൽ ജോയി, പി.വി. ജോൺസൻ, നിധിൻ തോമസ് എന്നിവർ സംസാരിച്ചു. അദ്ധ്യാപികയുടെ മരണം അന്വേഷിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KPSTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL