
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലും സമീപപ്രദേശങ്ങങ്ങളിലും അന്യസംസ്ഥനതൊഴിലാളികൾക്കും യുവാകൾക്കും ബൈക്കിൽ സഞ്ചരിച്ച് ഹെറോയിൻ വിറ്റ മുർഷിദാബാദ് രണിനഗർ ഒന്ന് താലൂക്കിൽ ഗുവാസ് കലികാപൂർ സ്വദേശിയായ രാജീബ് ഷേക്ക് (32) എക്സൈസ് പിടിയിൽ. മൂവാറ്റുപുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റോയി എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഏക്സൈസ് സംഘം മൂവാറ്റുപുഴ കൊച്ചങ്ങാടി ഭാഗത്ത് നിന്ന് വില്പനയ്ക്കെത്തിച്ച 32 കുപ്പി ഹെറോയിനുമായിട്ടാണ് അറസ്റ്റ്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഹസൈനാർ പി.പി., പ്രിവന്റീവ് ഓഫീസർ വിജു കെ.കെ., കബീർ പി.എം., ഉൻമേഷ് വി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |