SignIn
Kerala Kaumudi Online
Friday, 23 October 2026 2.38 AM IST

അനാഥമായി 'ജനനി' ഫ്ളാറ്റ്, ലൈഫ് വീടാക്കാനും തടസം

janani

കൊച്ചി: സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പരസ്യം നൽകിയിട്ടും ആറു കോടി ചെലവിട്ട് നിർമ്മിച്ച ഹൈറൈസ് ജനനി അപ്പാർട്ടുമെന്റുകൾ വാങ്ങാൻ ആളില്ല.

തൊഴിൽ വകുപ്പിന് കീഴിലെ ഭവനം ഫൗണ്ടേഷൻ എറണാകുളം പോഞ്ഞാശേരിയിൽ മൂന്ന് വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത അപ്പാർട്ട്മെന്റുകളാണ് ആളില്ലാതെ നശിക്കുന്നു. പോഞ്ഞാശേരി വാർഡ് ഉൾപ്പെടുന്ന വെങ്ങോല ഗ്രാമ പഞ്ചായത്തിൽ മാത്രം ആയിരത്തിലേറെപ്പേർ 2017മുതൽ ലൈഫ് ഭവനപദ്ധതിയിൽ വീടിന് അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണി​ത്.

അപ്പാ‌ർട്ട്മെന്റുകൾ ലൈഫ് മിഷന് നൽകണോ, ഗുണഭോക്താക്കൾക്ക് ബാങ്ക് വായ്പ ലഭ്യമാക്കണോ തുടങ്ങിയ ആലോചനകൾ തൊഴി​ൽവകുപ്പി​ൽ പുരോഗമിക്കുകയാണ്. ലൈഫ് മിഷൻ മാനദണ്ഡങ്ങൾ പാലി​ക്കാനായി​ല്ലെങ്കി​ൽ വായ്പാ സൗകര്യത്തോടെ നൽകാനാണ് സാദ്ധ്യത. രണ്ട് മാസത്തിനുള്ളിൽ മന്ത്രി​തലത്തി​ൽ തീരുമാനമായേക്കും.

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും വരുമാനം കുറഞ്ഞ മറ്റ് ജോലിക്കാർക്കും വേണ്ടിയാണ് എട്ടു നിലകളുള്ള ജനനി അപ്പാർട്ടുമെന്റ് നിർമ്മിച്ചത്.

 ഫ്ലാറ്റ് വില വിനയായി

2021 ഫെബ്രുവരി 13ന് അന്നത്തെ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത അപ്പാ‌ർട്ട്മെന്റ്, അന്നുതന്നെ ഗുണഭോക്താക്കൾക്ക് കൈമാറുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ 25 ലക്ഷത്തോളം രൂപ മതിപ്പുവില നിശ്ചയിച്ച അപ്പാർട്ട്‌മെന്റ് വാങ്ങാൻ ആരും മുന്നോട്ടുവന്നില്ല. ലൈഫ് മിഷനിൽ 400 സ്ക്വയർ ഫീറ്റ് വീടുമാത്രമേ പാടുള്ളു. അപ്പാ‌ർട്ട്മെന്റ് 600ലേറെ സ്ക്വയർഫീറ്റുള്ളതിനാൽ ബാക്കി തുക വായ്പയായി​ നൽകണം. ഇതിനായി പലവട്ടം സർക്കാരിന് വെങ്ങോല ഗ്രാമപഞ്ചായത്ത് കത്തയച്ചെങ്കിലും തീരുമാനമുണ്ടായില്ല.

645 ചതുരശ്ര അടി,

 74 അപ്പാർട്ടുമെന്റ്

 രണ്ട് കിടപ്പുമുറികളും ലിവിംഗ് കം ഡൈനിംഗ് ഏരിയയും അടുക്കളയും ടോയ്‌‌ലെറ്റും ഉൾപ്പെടെ

ജനനി അപ്പാർട്ടുമെന്റ് ഗ്രാമപഞ്ചായത്തിന് ലഭി​ച്ചാൽ ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് കൈമാറും. നിലവിൽ പഞ്ചായത്തിൽ ഭൂരഹിത ഭവനരഹിതർക്ക് വീട് നിർമ്മിക്കാൻ മതിയായ ഭൂമി കിട്ടാനില്ലെന്ന സ്ഥിതിയാണ്

-ഷിഹാബ് പള്ളിക്കൽ,

പ്രസിഡന്റ്,

വെങ്ങോല ഗ്രാമപഞ്ചായത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, JANANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL