
കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്ത് 2024 - 2025 വാർഷിക പദ്ധതിയുടെ ഭാഗമായി ക്ഷീര കർഷകർക്ക് 92 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ ക്ഷീര മിത്രം പാലിന് സബ്സിഡി
എന്ന പദ്ധതിയിലാണ് ധനസഹായ വിതരണം.ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൽസി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ്. അനിൽകുമാർ ,ശാരദ മോഹൻ , റാണിക്കുട്ടി ജോർജ് ,ലിസി അലക്സ്, കെ.വി. അനിത, ഷാന്റി എബ്രഹാം, എൽദോ ടോം പോൾ, സെക്രട്ടറി പി.എം.ഷെഫീഖ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |