
മൂവാറ്റുപുഴ : ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും പേടിപ്പെടുത്തുന്ന വിധം സമൂഹത്തിൽ വളർന്ന് വരുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ പൊതുപ്രവർത്തകനും ഓട്ടോ തൊഴിലാളിയുമായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജി കാൽനടയാത്ര നടത്തി. ഇരുപത്തി രണ്ട് കിലോമീറ്റർ ദൂരം ഇരുപത്തി അഞ്ച് കിലോ തൂക്കം വരുന്ന ലഹരി ബാധിച്ച മനുഷ്യന്റെ പ്രതീകാത്മക കോലം തോളിലിട്ടായിരുന്നു യാത്ര. ലഹരിക്ക് ഇരകളായവരെ ബോധവത്കരണമാണ് ലക്ഷ്യമിടുന്നത്. വെള്ളൂർക്കുന്നം സിഗ്നൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച കാൽനടയാത്ര വാഴപ്പിള്ളി, നെല്ലാട്, പെരുവംമൂഴി, വാളകം, മേക്കടമ്പ് ചുറ്റി വെള്ളൂർക്കുന്നത്ത് സമാപിച്ചു. രണ്ടാംഘട്ട യാത്രയായി വരും ദിവസങ്ങളിൽ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെയും നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |