
കൊച്ചി: കേരള ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അലയൻസ് റെസിഡൻസി കെ.എം.സി.സി കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിച്ച കുടിശിക അദാലത്ത് ഇന്ന് അവസാനിക്കും. രാവിലെ 10.30 മുതൽ 3.30 വരെയാണ് അദാലത്ത്. ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത ശേഷം നാളിതുവരെ അംശദായം ഒന്നും അടക്കാത്തവരും അംശദായം അടച്ചവരിൽ കുടിശിക വരുത്തിയിട്ടുള്ളതുമായ സ്ഥാപനങ്ങളുടെ കുടിശിക നിവാരണം നടത്തുന്നതിനും ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത ശേഷം സ്ഥാപനത്തിൽ നിന്ന് പിരിഞ്ഞു പോയ തൊഴിലാളികളെ ഒഴിവാക്കുന്നതിനും ഇപ്പോൾ സ്ഥാപനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുന്നതിനുമായിട്ടാണ് അദാലത്ത്. വിവരങ്ങൾക്ക്: 0484 2355562, 2364819, 9446477400
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |