SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

'​സാ​മൂ​ഹി​ക​വും​ ​ സാം​സ്‌​കാ​രി​ക​വു​മാ​യ​ ​വി​ദ്യാ​ഭ്യാ​സം​ ​അ​നി​വാ​ര്യം"

geetha

വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ ​ഉ​ൾ​പ്പെ​‌​‌​‌​ടെ​ ​കൗ​മാ​ര​ക്കാ​രും​ ​യു​വ​ജ​ന​ങ്ങ​ളും​ ​ല​ഹ​രി​ക്കും​ ​അ​ക്ര​മ​ത്തി​നും​ ​അ​ടി​മ​പ്പെ​ടു​ക​യോ​ ​ഇ​ര​യാ​കു​ക​യോ​ ​ചെ​യ്യു​ന്ന​ത് ​ഒ​ഴി​വാ​ക്കാ​ൻ​ ​കു​ടും​ബ​വും​ ​സ​മൂ​ഹ​വും​ ​ഒ​പ്പ​മു​ണ്ടെ​ന്ന​ ​തോ​ന്ന​ലു​ണ്ടാ​ക്കാ​നും​ ​സാ​മൂ​ഹി​ക​വും​ ​സാം​സ്‌​കാ​രി​ക​വു​മാ​യ​ ​വി​ദ്യാ​ഭ്യാ​സം​ ​ന​ൽ​കാ​ൻ​ ​ക​ഴി​യ​ണ​മെ​ന്ന് ​ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​ല​സ​ർ​ ​ഡോ.​കെ.​കെ.​ ​ഗീ​താ​കു​മാ​രി​ ​പ​റ​യു​ന്നു.​ ​വ​നി​താ​ദി​ന​ത്തി​ൽ​ ​ഡോ.​ ​ഗീ​താ​കു​മാ​രി​ ​സം​സാ​രി​ക്കു​ന്നു.

മാ​റ്റത്തിന്റെ​ ​തു​ട​ക്കം
​കു​ടും​ബ​ത്തി​ൽ​ ​നി​ന്ന് ​

പ​ഴ​യ​ ​കു​ടും​ബ​വ്യ​വ​സ്ഥ​യി​ൽ​ ​കു​ട്ടി​ക​ൾ​ ​ക്ഷ​മി​ച്ചും​ ​പൊ​റു​ത്തും​ ​കൊ​ടു​ക്ക​ൽ​ ​വാ​ങ്ങ​ലു​ക​ൾ​ ​പ​ഠി​ച്ചു​മാ​ണ് ​വ​ള​ർ​ന്ന​ത്.​ ​കൂ​ട്ടു​കു​ടും​ബ​ത്തി​ൽ​ ​ജീ​വി​ച്ച്,​ ​ഭ​ക്ഷ​ണ​വും​ഇ​ല്ലാ​യ്‌​മ​ക​ളും​ ​വ​ല്ലാ​യ്‌​മ​ക​ളും​ ​പ​ങ്കു​വ​ച്ചു​മാ​ണ് ​വ​ള​ർ​ന്ന​ത്.​ ​അ​ണു​കു​ടും​ബ​മാ​ണ് ​ഇ​പ്പോ​ൾ.​ ​മാ​താ​പി​താ​ക്ക​ൾ​ ​ജോ​ലി​ത്തി​ര​ക്കി​ൽ​ ​പെ​ടു​ന്ന​തോ​ടെ​ ​മ​ക്ക​ളെ​ ​നോ​ക്കാ​ൻ​ ​വേ​ണ്ട​ത്ര​ ​സ​മ​യ​മി​ല്ല.​ ​മ​ക്ക​ൾ​ക്ക് ​വേ​ണ്ട​തെ​ല്ലാം​ ​കൊ​ടു​ക്കു​ന്നെ​ന്ന് ​വി​ചാ​രി​ക്കു​ന്നു.​ ​എ​ന്നാ​ൽ,​ ​ഉ​പ​ദേ​ശ​ങ്ങ​ൾ,​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​തു​ട​ങ്ങി​ ​ആ​വ​ശ്യ​മാ​യ​ത് ​ന​ൽ​കാ​ൻ​ ​പ​റ്റു​ന്നി​ല്ല.​ ​കു​ടും​ബ​ത്തി​നു​ള്ളി​ൽ​ ​നി​ന്നാ​ക​ണം​ ​സാം​സ്‌​കാ​രി​ക​ ​മാ​റ്റ​മു​ണ്ടാ​കേ​ണ്ട​ത്.
കു​ട്ടി​ക​ൾ​ ​കു​ടും​ബ​ത്തി​ലും​ ​സ​മൂ​ഹ​ത്തി​ലും​ ​ഒ​രേ​പോ​ലെ​ ​ഒ​റ്റ​പ്പെ​ടു​ന്ന​ ​അ​വ​സ്ഥ​യു​ണ്ട്.​ ​ഇ​വ​രു​ടെ​ ​ഒ​റ്റ​പ്പെ​ട​ലു​ക​ൾ​ ​ല​ഹ​രി​മാ​ഫി​യ​ ​ഉ​ൾ​പ്പെ​ടെ​ ​ചൂ​ഷ​ണം​ ​ചെ​യ്യു​ക​യാ​ണ്.​ ​മാ​താ​പി​താ​ക്ക​ൾ​ ​ജീ​വി​ത​ത്തി​ന്റെ​ ​ത​ന്ത്ര​പ്പാ​ടി​ൽ​ ​ക​ഴി​യു​മ്പോ​ൾ​ ​കു​ട്ടി​ക​ൾ​ ​സ്വ​യം​ ​മെ​ന​യു​ന്ന​ ​ചി​ന്ത​ക​ളി​ലും​ ​വി​ഹ​രി​ക്കും.​ ​ഇ​ത്ത​ര​ക്കാ​രെ​ ​മാ​ഫി​യ​ക​ൾ​ ​ഇ​ര​യാ​ക്കു​ക​യാ​ണ്.
​​

അ​ദ്ധ്യാ​പ​ക​ർ​ ​
മാ​തൃ​ക​യാ​വ​ണം

സ​‌​നേ​ഹ​മെ​ന്ന​ ​മാ​നു​ഷി​ക​മൂ​ല്യ​ത്തെ​ ​മു​ൻ​നി​റു​ത്തി​യ​ല്ലാ​തെ​ ​മാ​റ്റ​ത്തി​ന് ​ക​ഴി​യി​ല്ല.​ ​അ​തി​ന് ​ത​ക്ക​ത​ര​ത്തി​ൽ​ ​അ​ദ്ധ്യാ​പ​ക​രും​ ​പ​രി​ശീ​ല​നം​ ​നേ​ടു​ന്നി​ല്ല.​ ​കു​ട്ടി​ക​ളു​ടെ​ ​പ്ര​ശ്‌​ന​ങ്ങ​ളെ​ന്ത്,​ ​അ​വ​ർ​ക്ക് ​വേ​ണ്ട​തെ​ന്ത് ​എ​ന്ന​റി​യു​ന്നി​ല്ല.​ ​കു​ട്ടി​ക​ളു​മാ​യി​ ​സ്നേ​ഹാ​തു​ര​മാ​യ​ ​അ​ടു​പ്പം​ ​സൃ​ഷ്ടി​ക്കാ​നും​ ​സൂ​ക്ഷി​ക്കാ​നും​ ​ക​ഴി​യു​ന്നു​മി​ല്ല.​ ​ഒ​പ്പം​ ​ത​ങ്ങ​ളു​ണ്ടെ​ന്ന​ ​തോ​ന്ന​ലു​ണ്ടാ​ക്കാ​നും​ ​സാ​മൂ​ഹി​ക​വും​ ​സാം​സ്‌​കാ​രി​ക​വു​മാ​യ​ ​വി​ദ്യാ​ഭ്യാ​സം​ ​ന​ൽ​കാ​നും​ ​ക​ഴി​യ​ണം.​ ​കു​ട്ടി​ക​ൾ​ക്ക് ​മാ​തൃ​ക​യാ​കു​ന്ന​വ​ർ​ ​വേ​ണം.​ ​

പെ​ൺ​കു​ട്ടി​ക​ൾക്ക് പിന്തുണ നൽകണം
പെ​ൺ​കു​ട്ടി​ക​ൾ​ ​ത​ങ്ങ​ളു​ടെ​ ​ഇ​ഷ്‌​ടം​ ​അ​നു​സ​രി​ക്കേ​ണ്ട​വ​ളെ​ന്ന​ ​ചി​ന്ത​ ​മാ​റ്റ​ണം.​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​ല​ഭി​ക്കേ​ണ്ട​ ​ധാ​ർ​മ്മി​ക​പി​ന്തു​ണ​ ​കു​ടും​ബ​ത്തി​ൽ​ ​ല​ഭ്യ​മാ​ക്ക​ണം.​ ​ധാ​ർ​മ്മി​ക​മാ​യ​ ​അ​റി​വു​ക​ളും​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്ന് ​ല​ഭി​ക്കേ​ണ്ട​ ​ഉ​പ​ദേ​ശ,​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​ല​ഭ്യ​മാ​ക്ക​ണം.​ ​സ്നേ​ഹം​ ​എ​ന്ന​ ​മാ​നു​ഷി​ക​ ​മൂ​ല്യ​ത്തി​ന്റെ​യും​ ​ലോ​ല​ഭാ​വ​ത്തി​ന്റെ​ ​ന​ന്മ​യും​ ​കു​ട്ടി​ക​ൾ​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്ന് ​അ​നു​ഭ​വി​ച്ച് ​മ​ന​സി​ലാ​ക്ക​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KK GEETHAKUMARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL