SignIn
Kerala Kaumudi Online
Friday, 23 October 2026 1.02 AM IST

പഞ്ചവാദ്യത്തിൽ അമ്മയും മകനും അരങ്ങ് തകർത്തു

d

കാലടി: അമ്മയും മകനും അണിനിരന്ന പഞ്ചവാദ്യം തിരുവൈരാണിക്കുളം മഹാദേവക്ഷേത്രോത്സവത്തിൽ വ്യത്യസ്താനുഭവമായി.

കലാമണ്ഡലം പ്രദീപ് കുമാറിന്റെ പ്രാമാണ്യത്തിൽ അരങ്ങേറിയ മേളത്തിലാണ് തിരുവൈരാണിക്കുളം സ്വദേശി പ്രിയ നന്ദകുമാറും (42), മകൻ 9 വയസുകാരൻ അർജുൻ നന്ദകുമാറും തിമിലകൊട്ടി കാണികളെ കോൾമയിർകൊള്ളിച്ചത്. പഞ്ചവാദ്യരംഗത്ത് നവാഗതരാണ് ഇരുവരും. ഒരുവർഷത്തെ പരിശീലനത്തിന് ശേഷം കഴിഞ്ഞമാസം 19ന് അരങ്ങേറ്റം കുറിച്ച്, ഇത് ആദ്യമായാണ് മേളത്തിൽ അണിചേരുന്നത്. എന്നിട്ടും രണ്ട് മണിക്കൂറോളം നീണ്ടുനിന്ന മേളപ്പെരുക്കത്തിൽ മറ്റ് കലാകാരന്മാർക്കൊപ്പം ഇരുവരും ഒപ്പത്തിനൊപ്പം കൊട്ടിക്കയറി. ഇത്തവണ ക്ഷേത്രോത്സവത്തിലെ പഞ്ചവാദ്യത്തിന്റെ സവിശേഷത കാരണം പതിവിലുമേറെ മേളപ്രേമികളും ഭക്തജനങ്ങളും ക്ഷേത്രസന്നിധിയിൽ എത്തിയിരുന്നു.

 മേള പഠനവും ഒരുമിച്ച്

ഇരുവരും കലാമണ്ഡലം പ്രദീപ് കുമാറിന്റെയും വെള്ളാരപ്പിള്ളി അപ്പുവിന്റെയും ശിക്ഷണത്തിലാണ് മേളം അഭ്യസിക്കുന്നത്. തിരുവൈരാണിക്കുളം ശ്രീശൃകൃഷ്ണ വരദാനം വാദ്യകലാ അക്കാഡമിയിലാണ് പഠനം.

ബി.കോം ബിരുദധാരിയായ പ്രിയ ശ്രീമൂലനഗരം സർവീസ് സഹകരണ ബാങ്കിൽ ട്രെയിനിയാണ്. മകൻ അർജുൻ വിദ്യാതിരാജ പബ്ലിക് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. അമ്മാവന്റെ മകൻ സുരേഷ് മാരാരുടെ പ്രേരണയും ഭർത്താവ് നന്ദകുമാറിന്റെ പിന്തുണയുമാണ് കുലത്തൊഴിലായ മേളത്തിൽ ഒരുകൈ പയറ്റാൻ പ്രിയയ്ക്ക് പ്രചോതനമായത്. ആലുവ കിഴക്കേദേശം സ്വദേശിയായ നന്ദകുമാർ സ്വകാര്യ സ്ഥാപനത്തിൽ ഇലക്ട്രീഷ്യനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL