കൊച്ചി: 23.68ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിലായി. ആലപ്പുഴ മണ്ണഞ്ചേരി കൊല്ലേഴത്ത് വീട്ടിൽ ഷിയാസാണ് (36) പിടിയിലായത്. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.സി.പി അശ്വതി ജിജിയുടെ നിർദ്ദേശപ്രകാരം അസി. പൊലീസ് കമ്മിഷണർ കെ.എ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും പാലാരിവട്ടം പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ചക്കരപ്പറമ്പ് ഭാഗത്ത് എം.ഡി.എം.എ വില്പനയ്ക്കായി എത്തിയതായിരുന്നു പ്രതി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |