
കാക്കനാട് : ലഹരി മരുന്നിന്റെ ഉപയോഗവും കച്ചവടവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ലഹരി മാഫിയയെ അടിച്ചമർത്തുന്നതിനായി തൃക്കാക്കര കേന്ദ്രീകരിച്ച് എക്സൈസ് ഓഫീസ് ആരംഭിക്കണമെന്ന് സി.പി.ഐ. തൃക്കാക്കര ഈസ്റ്റ് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എ. നവാസ് ഉദ്ഘാടനം ചെയ്തു.സി.പി.ഐ തൃക്കാക്കര മണ്ഡലം സെക്രട്ടറി കെ.കെ.സന്തോഷ്ബാബു, അസിസ്റ്റന്റ് സെക്രട്ടറി പി.കെ.
സുധീർ, കെ.പി.ആൽബർട്, കെ.ടി. രാജേന്ദ്രൻ, അജിത് അരവിന്ദ്, ടിനു സൈമൺ, കെ. കെ.സുമേഷ്, ആശാ സജയൻ, കെ.പി.ജോൺസൺ,സനൂപ് ഉണ്ണി, കെ.കെ. നെൽസൺ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി പ്രമേഷ്.വി. ബാബുവിനെ തിരഞ്ഞെടുത്തു.11അംഗ കമ്മിറ്റിയും രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |