SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

ഹാവൂ... പരീക്ഷാക്കാലം കഴിഞ്ഞു,​ ഇനി ആഘോഷം

pranav

കൊച്ചി: ആഘോഷങ്ങളില്ലാതെ... ഓട്ടോഗ്രാഫ് കുറിപ്പില്ലാതെ എസ്.എസ്.എൽ.സി പരീക്ഷ അവസാനിച്ചു. മാർച്ച് മൂന്നിന് ആരംഭിച്ച പരീക്ഷ ഇന്നലെ ബയോളജിയോടെയാണ് അവസാനിച്ചത്. അവസാനദിനം ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് സർക്കാർ കർശനനിർദ്ദേശം നൽകിയതിനാൽ പരീക്ഷ കഴിഞ്ഞ 20 മിനിറ്റിനുള്ളിൽ വിദ്യാർത്ഥികൾ സ്‌കൂൾ വിട്ടു.

വീണു കിട്ടിയ അല്പം സമയം കുട്ടികൾ
ആഘോഷമാക്കി. ഒരുമിച്ച് കൂടി യൂണിഫോമുകളിൽ ചിത്രങ്ങൾ വരച്ചും ഒപ്പിട്ടും നൽകി സഹപാഠികളോട് വിട പറഞ്ഞു. കൂട്ടിക്കൊണ്ടുപോകാൻ എത്തിയ മാതാപിതാക്കളുടെ ഫോണുകളിൽ ഫോട്ടോകളെടുക്കാനും മറന്നില്ല.

പലർക്കും പല വിഷയങ്ങളായിരുന്നു ഇത്തവണ എളുപ്പം. ചിലർക്ക് സംസ്‌കൃതം, ചിലർക്ക് മലയാളം, ചിലർക്ക് കെമിസ്ട്രി. ഏറ്റവും ബുദ്ധിമുട്ടിച്ച വിഷയത്തിന് എല്ലാവർക്കും ഒറ്റ സ്വരം. സോഷ്യൽ സയൻസ്. ചോദ്യങ്ങൾ നന്നേ വലച്ചെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

325 പരീക്ഷാ കേന്ദ്രങ്ങളിലായി 33,000 കുട്ടികളാണ് ജില്ലയിൽ പരീക്ഷയെഴുതിയത്.
579 പേരുള്ള ഉദയംപേരൂർ എസ്.എൻ.ഡി.പി ഹൈസ്‌കൂളിലാണ് ഏറ്റവുമധികം കുട്ടികൾ പരീക്ഷയ്ക്കിരുന്നത്. മൂന്ന് കുട്ടികൾ മാത്രമുള്ള മൂവാറ്റുപുഴ എൻ.എസ്.എസ് ഹൈസ്‌കൂൾ, ശിവൻകുന്ന് ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളാണ് പിന്നിൽ.


സോഷ്യൽ സയൻസ് ഒഴികെ എല്ലാം എളുപ്പമായിരുന്നു.
ആർ. പ്രണവ്
എസ്.ആർ.വി സ്‌കൂൾ എറണാകുളം

അവധിക്ക് കുറേ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്. റിസൾട്ട് വരുന്നത് വരെ ആകാംഷയാണ്
ശ്രീജയൻ നമ്പ്യാർ
വെണ്ണല ഗവ. ഹൈസ്‌കൂൾ

കണക്കായിരുന്നു എറ്റവുമെളുപ്പം. അവധിക്ക് ഷട്ടിലും നീന്തലുമൊക്കെ പഠിക്കണം.
ജോർജ്.ഡി
എസ്.ആർ.വി സ്‌കൂൾ എറണാകുളം

റിസൾട്ടിനായുള്ള കാത്തിരിപ്പാണ് ഇനി. അവധി ആഘോഷാക്കും
അമാന ഫാത്തിമ

വെണ്ണല ഗവ. ഹൈസ്‌കൂൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL