SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

ബി.എം.എസ് മാർച്ചു ധർണയും

bms

കൊച്ചി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ബി.എം.എസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിലെ ഇ.പി.എഫ് റീജിയണൽ ഓഫീസിന് മുന്നിലേക്ക് മാർച്ചും, ധർണയും നടത്തി. ബി.എം.എസ് ദേശീയ സമിതി അംഗം സി. ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ സമരം ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ, ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, ജില്ലാ ട്രഷറർ കെ.എസ്. ശ്യാംജിത്ത്, ജില്ലാ ഭാരവാഹികളായ ഷിബി തങ്കപ്പൻ, എം.പി. പ്രദീപ്കുമാർ, എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL