
മൂവാറ്റുപുഴ : മയക്കുമരുന്ന് ലഹരിയുടെ മഹാ വിപത്തിനെ കുറിച്ച് മാജിക്കിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കല്ലൂർക്കാട് പൊലീസ്. കല്ലൂർക്കാട് പൊലീസിന്റെയും മലയാളി മജീഷ്യൻസ് അസോസിയേഷന്റെയും നേതൃത്വത്തിൽ കല്ലൂർക്കാട് സ്റ്റേഷന്റെ പരിസര പ്രദേശങ്ങളിൽ ഇരുപത് കേന്ദ്രങ്ങളിൽ മജീഷ്യൻ മാത്യു കാവക്കാട്ടും ജോയി മനോഹർ കട്ടപ്പനയും ചേർന്ന് മയക്കുമരുന്ന് ലഹരിക്കെതിരെ സന്ദേശം നൽകുന്ന മാജിക് അവതരിപ്പിച്ചു. കല്ലൂർക്കാട് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. ഉണ്ണിക്കൃഷ്ണൻ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു. ചെയ്തു. മജീഷ്യൻമാർ മാജിക്കിലൂടെ എം.ഡി.എം.എയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |