
കൊച്ചി : ലോക ഒപ്റ്റോമെട്രി ദിനത്തിൽ അമൃത ആശുപത്രി ഓഫ്താൽമോളജിയിലെ ഒപ്റ്റോമെട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 70 വിദ്യാർത്ഥികൾ പങ്കെടുത്തു. മൂന്നു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം. ദിനാചരണത്തിന്റെ ഉദ്ഘാടനം എളമക്കര സ്റ്റേഷൻ എസ്.ഐ എം.എം. മനോജ് നിർവഹിച്ചു. ഇലക്ട്രോണിക് സ്ക്രീൻ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ഒപ്റ്റോമെട്രി വിഭാഗം വിദ്യാർത്ഥികൾ നൃത്തനാടകം അവതരിപ്പിച്ചു. അമൃത ആശുപത്രി ഓഫ്താൽമോളജി വിഭാഗം മേധാവി ഡോ. ഗോപാൽ. എസ്. പിള്ള, ഡോ. മനോജ് പ്രതാപൻ, ഡോ. സുചിത്ര എന്നിവർ നേതൃത്വം നല്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |