
കൊച്ചി : ലൈസൻസ് പുതുക്കാൻ കെ-സ്മാർട്ട് വഴി അപേക്ഷ സമർപ്പിക്കുമ്പോൾ ബിസിനസ് കാറ്റഗറി മാറുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രിന്റേഴ്സ് അസോസിയേഷൻ (കെ.പി.എ.) തദ്ദേശ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. പ്രിന്റിംഗ് പ്രസ് എന്ന കാറ്റഗറിയിലാണ് അച്ചടി സ്ഥാപനങ്ങളുള്ളത്. ഇക്കാലത്ത് ഭൂരിപക്ഷം അച്ചടി സ്ഥാപനങ്ങളും ഇപ്പോൾ ഡിജിറ്റൽ പ്രിന്റിംഗാണ് നടത്തുന്നത്. ആ മാറ്റം ഉൾക്കൊണ്ട് മലിനീകരണ നിയന്ത്രണ ബോർഡ് 'ഡിജിറ്റൽ പ്രിന്റിംഗ് ഓൺ പേപ്പർ' എന്നൊരു പുതിയ കാറ്റഗറി ലിസ്റ്റിൽ ചേർത്തിട്ടുണ്ട്. അതിനാൽ കെ-സ്മാർട്ടിലും ഈ രീതിയിൽ കാറ്റഗറി മാറുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാണ് അസോസിയേഷന്റെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |