SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 PM IST

മൊബൈൽ ഭ്രമം മാറ്റാൻ ക്യാമ്പ്

c

കൊച്ചി: കുട്ടികളിലെ മൊബൈൽ ഫോൺ ഭ്രമം മാറ്റിയെടുക്കാൻ മൾട്ടി ഡിസിപ്ലിനറി കേന്ദ്രമായ പലാരിവട്ടത്തെ പ്രയത്‌നയിൽ സൗജന്യ ക്യാമ്പ് ഇന്ന് മുതൽ മേയ് 21 വരെ നടക്കും. മൂന്ന് മുതൽ 18 വയസു വരെയുള്ളവർക്ക് പങ്കെടുക്കാം. അമിതമായ സ്‌ക്രീൻ ഉപയോഗത്തെ മറികടക്കുന്നതിനുള്ള ഉപാധികൾ കുട്ടികളെ പരിശീലിപ്പിക്കും. കുട്ടികളുടെ മന:ശാസ്ത്രത്തിൽ വൈദഗ്ദ്ധ്യമുള്ളവരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. കുട്ടികൾക്ക് ആസ്വാദ്യകരമായ മറ്റ് പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനും സ്‌ക്രീൻ അഡിക്ഷനിൽ നിന്ന് മോചനം നേടാനുമാണ് ലക്ഷ്യമെന്ന് പ്രയത്‌നയുടെ സ്ഥാപകൻ ഡോ. ജോസഫ് സണ്ണി കുന്നശേരി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MOBILE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL