SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.20 AM IST

ആടുവസന്ത നിർമ്മാർജന യജ്ഞം

desiya
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരമുള്ള ആടുവസന്ത പ്രതിരോധ കുത്തിവയ്പ്പ് ജില്ലാതല ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സൈജൻ നി​ർവഹിക്കുന്നു

കൊച്ചി​: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരമുള്ള ആടുവസന്ത പ്രതിരോധ കുത്തിവയ്പ്പിന്റെ ജില്ലാതല ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. സൈജൻ നി​ർവഹി​ച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. സാബു അദ്ധ്യക്ഷനായി. സീനിയർ വെറ്ററിനറി സർജൻ ഡോ. സലിം മണിഫാൻ, ജില്ലാ കോഓർഡിനേറ്റർ ഡോ. കെ. ജിജേഷ് കുമാർ, പഞ്ചായത്ത്അംഗം സുജ ജയകുമാർ തുടങ്ങി​യവർ സംസാരി​ച്ചു. പദ്ധതി​ പ്രകാരം നാലുമാസത്തിന് മുകളിൽ പ്രായമുള്ള ആടുകളെയും ചെമ്മരിയാടുകളെയും നിർബന്ധമായും ആടു വസന്ത പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കും. ജില്ലയിലെ മുഴുവൻ ആടു കർഷകരും അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL