SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

രാജീവ് ആലുങ്കലി​ന് പുരസ്‌കാരം 

alunkal
രാജീവ് ആലുങ്കൽ

കൊച്ചി​: കവിയും ഗാന രചയിതാവുമായ രാജീവ് ആലുങ്കലി​ന് ഈ വർഷത്തെ കാരുകുന്ന് ശ്രീധർമ്മശാസ്താ പുരസ്‌കാരം ലഭിച്ചു. 25001 രൂപയും ശില്പവും ഉൾപ്പെടുന്ന പുരസ്കാരം സംഗീതം, സാഹിത്യം, ക്ഷേത്രകലകൾ എന്നീ രംഗങ്ങളിൽ അമൂല്യ സംഭാവനകൾ നൽകിയവരെ ആദരിക്കാൻ ആലുവ കാരുകുന്ന് ശ്രീധർമ്മശാസ്താ ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ളതാണ്. മാർച്ച് 12ന് വൈകിട്ട് 7 മണിക്ക് ക്ഷേത്രോത്സവ വേദി​യി​ൽ വച്ച് താന്ത്രികനും തച്ചുശാസ്ത്ര വിദഗ്‌ദ്ധനുമായ വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് പുരസ്‌കാരം സമ്മാനിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. ആർ. കമൽ റാം, സെക്രട്ടറി​ ബൈജു ബാബു എന്നി​വർ അറി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL