SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

ട്രെയിനിൽനിന്ന് പെരിയാറിലേക്ക് ചാടിയ യുവാവിനെ കണ്ടെത്താനായില്ല

ആലുവ: തുരുത്ത് പാലത്തിന് സമീപംവച്ച് ട്രെയിനിൽനിന്ന് പെരിയാറിലേക്ക് ചാടിയ യുവാവിനെ കണ്ടെത്താനായില്ല. ഷൊർണൂർ കവലപ്പാറ മണിയത്ത് വീട്ടിൽ അഖിൽ ഹരിദാസാണ് (25) പുഴയിലേക്ക് ചാടിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് 3.45ഓടെ ആലുവയിലെത്തിയ മംഗലാപുരം - തിരുവനന്തപുരം ഏറനാട് എക്സ്‌പ്രസിന്റെ ജനറൽ കോച്ചിൽ നിന്നാണ് യുവാവ് പുഴയിലേക്ക് ചാടിയതെന്ന് സഹയാത്രക്കാർ പൊലീസിനോട് പറഞ്ഞു. ആലുവ റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് 100 മീറ്റർ മുമ്പായിരുന്നു സംഭവം. പൊലീസും ഫയർഫോഴ്സും പുഴയിൽ മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെളിച്ചക്കുറവുകാരണം സന്ധ്യയോടെ തെരച്ചിൽ അവസാനിപ്പിച്ചു.

അഖിലിന്റെ ഫോൺ ട്രെയിനിൽ ഇരുന്ന സീറ്റിന് സമീപം ഉപേക്ഷിച്ചിരുന്നു. ഫോണിൽനിന്നാണ് വിലാസം ലഭിച്ചത്. ഇന്നലെ രാവിലെ മുതൽ അഖിലിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ ഷൊർണൂർ പൊലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ട്രെയിൻ യാത്രയിലാണെന്ന സൂചനയും ലഭിച്ചു. ഷൊർണൂരിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL