SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.20 AM IST

ഡയബറ്റിക് ഫൂട്ട് സമ്മേളനം

diabetic
ഡയബറ്റിക് ഫൂട്ട്

കൊച്ചി: അമൃത ആശുപത്രിയിലെ എൻഡോക്രൈനോളജി, ഡയബറ്റിക് ഫൂട്ട് സർജറി വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ 'അമൃത ഡയബറ്റിക് ഫൂട്ട് സി.എം.ഇ 2026" 22ന് സംഘടിപ്പിക്കും. പ്രമേഹരോഗികളിലെ പാദസംരക്ഷണം, ചികിത്സാ രീതികൾ എന്നിവയിലെ മാറ്റങ്ങളെക്കുറിച്ച് ആരോഗ്യപ്രവർത്തകർക്ക് അവബോധം നൽകുകയാണ് ലക്ഷ്യം. ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കായി പ്രത്യേക യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. പ്രമേഹപാദ രോഗികളെ സമയബന്ധിതമായി തിരിച്ചറിഞ്ഞ് ശരിയായ രീതിയിൽ ചികിത്സ നൽകുന്നത് വഴി അംഗവൈകല്യങ്ങൾ ഒഴിവാക്കാനും രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡോക്ടർമാർക്കും, നഴ്‌സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും പങ്കെടുക്കാം. രജിസ്ട്രേഷനായി 7994999360 എന്ന നമ്പറിൽ ബന്ധപ്പെടുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, AMRITA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL