SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

പ്രൊഫസർമാരുടെ സംഗമം

seminar
മേജർ സെമിനാരി പ്രൊഫസർമാരുടെ സംഗമത്തിൽ പങ്കെടുത്തവർ മേജർ ആർച്ചുബിഷപ്പ് റാഫേൽ തട്ടിലിനൊപ്പം

കൊച്ചി: സിറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന മേജർ സെമിനാരി പ്രൊഫസർമാരുടെ സംഗമം മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്‌തു. സഭ നേരിടുന്ന വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കുന്നതിൽ പരിശീലകർക്ക് പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈദികരുടെ സിനഡൽ കമ്മിഷൻ ചെയർമാൻ ടോണി നീലങ്കാവിൽ, അംഗം അലക്‌സ് താരാമംഗലം, ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ തുടങ്ങിയവർ സംസാരിച്ചു. കമ്മിഷൻ സെക്രട്ടറി ഫാ. ടോം ഓലിക്കരോട്ട്, ഫാ. അഗസ്റ്റിൻ കല്ലേലി, സിസ്റ്റർ ലെത്തീസിയ എന്നിവർ നേതൃത്വം നൽകി. മംഗലപ്പുഴ, വടവാതൂർ, തൃശൂർ, കുന്നോത്ത് മേജർ സെമിനാരികളിലെ പ്രൊഫസർമാരാണ് പങ്കെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, SEMINARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL