SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

എവിടെയാണീ കുന്നത്തുനാട്?

kunnathu
കുന്നത്തുനാട്

'അദൃശ്യ മണ്ഡലം"

വീണ്ടും ചർച്ചയിൽ!

കോലഞ്ചേരി: നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് കത്തിക്കയറുമ്പോൾ വീണ്ടും ഉയരുന്ന ചോദ്യമിതാണ് 'എവിടെയാണ് കുന്നത്തുനാട്? ‌" പേരുണ്ട്… കുന്നത്തുനാട് എന്ന പേരിൽ നിയോജകമണ്ഡലമുണ്ട്, താലൂക്കുണ്ട്, പഞ്ചായത്തുണ്ട്, വില്ലേജ് ഓഫീസ് ഉണ്ട്, പൊലീസ് സ്​റ്റേഷൻ ഉണ്ട്…
എസ്.എൻ.ഡി.പി യോഗം യൂണിയൻ മുതൽ എൻ.എസ്.എസ് കരയോഗം വരെ, ലൈബ്രറി കൗൺസിൽ മുതൽ സഹകരണ ബാങ്കുകൾ വരെ എല്ലായിടത്തും കുന്നത്തുനാട് നിറഞ്ഞുനിൽക്കുന്നു. പക്ഷേ സ്ഥലമില്ല! അതാണ് ഉത്തരം. കുന്നത്തുനാട് ഒരു 'സ്ഥലം" അല്ല, സ്ഥലങ്ങളുടെ കൂട്ടായ്മയാണ്.

പഴയ കൊച്ചിയുടെ ഭാഗമായിരുന്ന ആലങ്ങാട്, പറവൂർ താലൂക്കുകൾ വിഭജിച്ചാണ് കുന്നത്തുനാട് താലൂക്ക് രൂപം കൊണ്ടത്. വാഴക്കുളം, കിഴക്കമ്പലം, മഴുവന്നൂർ, ഐക്കരനാട്, പൂതൃക്ക, പുത്തൻകുരിശ്, തിരുവാണിയൂർ എന്നിവയടങ്ങിയതാണ് കുന്നത്തുനാട് നിയോജകമണ്ഡലം. 1967ൽ രൂപീകൃതമായ മണ്ഡലത്തിൽ 15 തിരഞ്ഞെടുപ്പുകൾ നടന്നു. ആദ്യ എം.എൽ.എ എം.കെ. കൃഷ്ണനായിരുന്നു. ഇപ്പോൾ കുന്നത്തുനാട് ട്വന്റി 20 പാ‌ർട്ടിയുടെ പേരിലും പ്രസിദ്ധമാണ്.

ഓഫീസുകൾ ചിതറി നിൽക്കുന്ന 'കേന്ദ്രം"

കുന്നത്തുനാട് പഞ്ചായത്തും വില്ലേജ് ഓഫീസും പള്ളിക്കരയിൽ
 പൊലീസ് സ്​റ്റേഷൻ പട്ടിമ​റ്റത്ത്
താലൂക്ക് ഓഫീസ്, എസ്.എൻ.ഡി.പി യോഗം, എൻ.എസ്.എസ് യൂണിയൻ, ലൈബ്രറി കൗൺസിൽ ആസ്ഥാനങ്ങൾ പെരുമ്പാവൂരിൽ

ജനസംഖ്യ: 4.69 ലക്ഷം. മൂന്നിലൊന്നോളം അന്യസംസ്ഥാനക്കാർ.

 മഹിമകൾ ഏറെ

പേരിൽ സംശയം ഉണ്ടെങ്കിലും, കുന്നത്തുനാടിന്റെ പ്രാധാന്യം ചില്ലറയല്ല. ഫാക്ട് അമ്പലമേട്, ബി.പി.സി.എൽ കൊച്ചി റിഫൈനറി, എച്ച്.ഒ.സി, ഐ.ഒ.സി, ഫിലിപ്‌സ് കാർബൺ ബ്ലാക്ക്, വണ്ടർലാ, സ്മാർട്ട് സി​റ്റി, ബ്രഹ്മപുരം വൈദ്യുത നിലയം,​ കടമ​റ്റം പള്ളി, ഇന്ദ്രാൻചിറ, പഴന്തോട്ടം സ്വർണ്ണത്തുമന, കടമ്പ്രയാർ തുടങ്ങിയ ടൂറിസ്​റ്റ് കേന്ദ്രങ്ങൾ ഇവിടെയാണ്.

കുന്നത്തുനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ

 പി.വി. ശ്രീനിജിൻ : എൽ.ഡി.എഫ്

 വി.പി. സജീന്ദ്രൻ : യു.ഡി.എഫ്

 ബാബു ദിവാകരൻ : എൻ.ഡി.എ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL