SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

മാറ്റത്തിന്റെ സന്ദേശമുയർത്തി അഞ്ജലി നായരുടെ കുടുംബ സംഗമങ്ങൾ

anjali
തൃപ്പൂണിത്തുറ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഞ്ജലി നായർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ

പള്ളുരുത്തി: മാറ്റത്തിന്റെ സന്ദേശമുയർത്തി പള്ളുരുത്തിയിലെ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച ആറോളം കുടുംബയോഗങ്ങളിൽ തൃപ്പൂണിത്തുറയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഞ്ജലി നായർ പങ്കെടുത്തു. താൻ എന്നും നിങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന സ്ഥാനാർത്ഥിയുടെ ഉറപ്പിനെ കരഘോഷത്തോടെയാണ് വോട്ടർമാർ സ്വീകരിച്ചത്. കായലോര മേഖലയായ വ്യാസപുരത്തെ കൃഷ്ണ കുമാറിന്റെ വസതിയിൽ ചേർന്ന സംഗമത്തിൽ നിരവധി അമ്മമാർ പങ്കെടുത്തു.

ഓരോ വീടുകളിലുമെത്തി ക്ഷേമാന്വേഷണം നടത്തിയും വോട്ടഭ്യർത്ഥിച്ചുമാണ് സ്ഥാനാർത്ഥി പര്യടനം തുടരുന്നത്. ചെറുകുളം റോഡ്, വിശ്വംനഗർ, പി.ഗംഗാധരൻ റോഡ്, തങ്ങൾ നഗർ എന്നിവിടങ്ങളിലെ കുടുംബസംഗമങ്ങളിലും ജനപങ്കാളിത്തമുണ്ടായി. യോഗങ്ങൾക്ക് കെ.എം.ധനീഷ്, എം.എച്ച്. ഹരീഷ്, കെ.യു.ഉമേഷ്, മഞ്ജുഷ രജീവൻ, ബിന്ദു ബാബു, സി.എസ്. സന്തോഷ്, രാജേഷ് രാജൻ, സുനിൽ, രാഗിണി തുളസിദാസ്, ഷൈല ഗണേഷ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL