SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

ചീട്ടുകളി സംഘം പിടിയിൽ

തൃപ്പൂണിത്തുറ: തിരുവാങ്കുളം ചിത്രാഞ്ജലി ജംക്‌ഷനു സമീപത്തെ ഒഴിഞ്ഞ പറമ്പിലിരുന്ന് പണം വച്ച് ചീട്ടുകളിച്ച അഞ്ചംഗ സംഘത്തെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു.

മാനത്ത് പറമ്പ് ഗിരീഷ് (48), മാനാത്ത് എം.എസ്. സുമേഷ് (52), മലയിൽ എം.കെ. രാജൻ (51), നടപ്പുഴപ്പറമ്പിൽ എ.കെ. മുരളി (55), മലയിൽ കാർത്തികേയൻ (68) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 3300 രൂപ പിടിച്ചെടുത്തു.

ശനിയാഴ്ച രാത്രി ചിത്രാഞ്ജലി ജംക്‌ഷനു സമീപം കുതിരവട്ടം റോഡിലെ വിജനമായ പറമ്പിലിരുന്നാണ് സംഘം ചീട്ടുകളിച്ചിരുന്നത്. എസ്ഐ കെ. അനിലയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ കണ്ടതോടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു.

അറസ്റ്റിലായ പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL