അങ്കമാലി: അങ്കമാലി ബ്ലോക്ക് തല അങ്കണവാടി പ്രവേശനോത്സവം താബോർ ഡിവിഷനിലെ മഞ്ഞിക്കാട് അങ്കണവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ലിജി പാപ്പച്ചൻ അദ്ധ്യക്ഷയായി. സിനിമാതാരം ലക്ഷ്മി ഷാജു മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അങ്കണവാടി വർക്കർ ബിന്ദു കുമാരൻ, ഹെൽപ്പർ ഡാലി ഡേവിസ്, ഉപദേശക സമിതി അംഗങ്ങളായ ധന്യ ഷാജു, ബൈജു കെ.എം. എന്നിവർ പ്രസംഗിച്ചു.
തുറവൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം 69-ാം നമ്പർ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. മാർട്ടിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്അംഗം ആന്റണി തോമസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ലിംസി ബിജു, അങ്കണവാടി അദ്ധ്യാപകൻ ഷീജ മാധവൻ, ഹെൽപ്പർ എം.ജെ. അൽഫോൻസ, എ.എൽ.എം.എസ്. കമ്മിറ്റിയംഗങ്ങളായ ജിസ്മി ജിജോ, ദിവ്യ സനൂപ്, ജിൽസൺ ആന്റണി, ഫില്ലീസ് ജോസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |