SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.38 AM IST

പട്ടിമറ്റത്തെ സ്വർണക്കവർച്ച: അന്യസംസ്ഥാനക്കാരനെ കേന്ദ്രീകരിച്ച് അന്വേഷണം

കിഴക്കമ്പലം: പട്ടിമറ്റം കുമ്മനോട് ഭണ്ഡാരക്കവലയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിയുടെ മുറിയിൽനിന്ന് സ്വർണാഭരണങ്ങളും പണവും രേഖകളും കവർന്ന സംഭവത്തിൽ സമീപത്തെ സി.സി ടിവി ദൃശ്യങ്ങളിൽ കണ്ടെത്തി​യ അന്യസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ച് അന്വേഷണം. കിള്ളിയൂർ വില്ലേജ് മാർത്താണ്ഡം സ്വദേശി എ.സി. ദേവരാജ് താമസിക്കുന്ന മുറിയിലാണ് കവർച്ച നടന്നത്.

ഭണ്ഡാരക്കവല സ്വദേശി അജയകുമാറിന്റെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് ദേവരാജ് താമസിക്കുന്നത്. ഞായറാഴ്ച രാവിലെ 10.30ന് ശേഷമാണ് സംഭവം. സ്യൂട്ട്കേസിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്കൂൾ ബാഗിലെ ചെറിയ പഴ്സിൽനിന്നാണ് സാധനങ്ങൾ നഷ്ടപ്പെട്ടത്. അഞ്ച് പവന്റെ മാല, രണ്ട് പവന്റെ കൈചെയിൻ, ഒരു പവന്റെ മോതിരം എന്നിവയടക്കം എട്ട് പവൻ സ്വർണാഭരണങ്ങളും 1,20,000 രൂപയുമാണ് കവർന്നത്. സ്വർണത്തിനും പണത്തിനും പുറമേ സ്കൂട്ടറിന്റെ ആർ.സി ബുക്കും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എട്ട് ചെക്ക് ലീഫുകളും മോഷ്ടിച്ചിട്ടുണ്ട്.

കുന്നത്തുനാട് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. സമീപത്തെ വീട്ടിലെ സി.സി ടിവിയിൽ കറുത്ത ഷർട്ട് ധരിച്ച ഒരാൾ വാടകവീടിന്റെ ഭാഗത്തേക്ക് കയറുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL