SignIn
Kerala Kaumudi Online
Monday, 15 June 2026 2.55 AM IST

രക്തദാനം നടത്തി ജില്ലാ കളക്ടർ

p3
രക്തദാന ദിനത്തോടനുബന്ധിച്ച് അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ദിനാചരണത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക രക്തം ദാനം ചെയ്യുന്നു

കൊച്ചി: ലോക രക്തദാനദിനത്തോടനുബന്ധിച്ച് അമൃത ആശുപത്രി സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ കളക്‌ടർ ജി. പ്രിയങ്ക രക്തദാനം ചെയ്തു. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് രക്തദാന ദിനാചരണവും ദാതാക്കളെ അനുമോദിക്കലും സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ ഉദ്ഘാടനം നിർവഹിച്ചു. ചീഫ് മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ അദ്ധ്യക്ഷനായി. അഡീഷണൽ പ്രൊഫസർ ഡോ. വീണ ഷേണായ്, സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. കെ.വി. ബീന, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. അജോയ് മേനോൻ, അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസ് ഡീൻ പ്രൊഫസർ യു. കൃഷ്ണകുമാർ, ഡോ. ലിൻഡ ജോൺ, സീനിയർ റെസിഡന്റ് ഡോ. അർച്ചന എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, COLLECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL