SignIn
Kerala Kaumudi Online
Monday, 15 June 2026 2.55 AM IST

രക്തദാതാക്കൾക്ക് ആദരവ്

mla

കൊച്ചി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി രക്തബന്ധുവും സെന്റർ സ്‌ക്വയർ മാളും ലിസി ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ രക്തദാതാക്കളെ ആദരിച്ചു. ക്യാമ്പ് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.സി.എസ് പ്രസിഡന്റ് സലീം ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. സെന്റർ സ്‌ക്വയർ മാൾ ഹെഡ് ബ്ലീസൺ ആന്റണി, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, ഫാ. റെജു കണ്ണമ്പുഴ, ടി.കെ. മുഹമ്മദ് നസീം, ഡോ. പി. ജയശങ്കർ, ഷംസു യാക്കൂബ്, രാജീവ് പള്ളുരുത്തി തുടങ്ങിയവർ സംസാരിച്ചു. കൂടുതൽ തവണ രക്തദാനം ചെയ്തവരെയാണ് ചടങ്ങിൽ ആദരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL