SignIn
Kerala Kaumudi Online
Thursday, 15 October 2026 12.46 PM IST

സൗഹൃദക്കൂട്ടായ്മ ഉദ്ഘാടനം

s

ചോറ്റാനിക്കര: തിരുവാങ്കുളം ഗവ. ഹൈസ്കൂൾ ഹാളിൽ സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിച്ച “നമുക്ക് പഠിക്കാം, നന്മയുടെ പാഠം” സൗഹൃദക്കൂട്ടായ്മ സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം.വർഗീസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഡോ. ഷാരോൺ ഫെലിക്സ് അദ്ധ്യക്ഷനായി. പ്രതിഭാസംഗമം ജില്ലാ വൈസ് പ്രസിഡന്റ് ബിനു മാത്യുവും സമ്മാനവിതരണം പഞ്ചായത്ത് മെമ്പർ പുഷ്പ പ്രദീപും ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം വിനോദ് തൂമ്പുങ്കൽ ഗുരുവന്ദനം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം സുശീല ഗോപാലൻ മാതാപിതാക്കളെ ആദരിച്ചു. പി.യു.ഗീതു, അഡ്വ. ലോഹ്യ പ്രമോദ് ദാസ്, രമ്യ എം.ഡി, ബിന്ദു കെ.ആർ, നിഫി തരകൻ, അജിമോൾ, ഡിംപിൾ സുദർശൻ, റോഷ്വിൻ കെ.വിൻസെന്റ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL