കൊച്ചി: മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ (എം.എ.എ) നേതൃത്വത്തിൽ പള്ളുരുത്തി സെറ്റിൽമെന്റ് ഓർഫനേജിലേക്ക് 50 കസേരകൾ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റും സംവിധായകനുമായ നാദിർഷ, ജനറൽ സെക്രട്ടറി കലാഭവൻ ഷാജോൺ എന്നിവരാണ് കസേരകൾ കൈമാറിയത്. കലാസംഘടന എന്നതിനപ്പുറം, പാർശ്വവത്കരിക്കപ്പെട്ടവർക്കും ആലംബഹീനർക്കും താങ്ങും തണലുമായി നിൽക്കുന്നതിന്റെ ഭാഗമാണ് സാമൂഹ്യ സേവനങ്ങളിലേക്കും ശ്രദ്ധയൂന്നുന്നതെന്ന് എം.എ.എ ഭാരവാഹികൾ പറഞ്ഞു. ചലച്ചിത്ര താരം ഗിന്നസ് പക്രു, ജനപ്രിയ താരം സാജൻ പള്ളുരുത്തി, എം.എ.എ നിർവാഹക സമിതി അംഗങ്ങളായ സാജു നവോദയ, റെജി രാമപുരം, കലാഭവൻ ജിന്റോ, പി.ആർ.ഒ എബി എന്നിവരും ചടങ്ങിൽ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |